തിരുവനന്തപുരം : കോവിഡ് പ്രതിസന്ധിക്കിടെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെമുതല്‍ ആരംഭിക്കും. ഇതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. 1955 പരീക്ഷാ കേന്ദ്രങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതുന്നത് മലപ്പുറം ജില്ലയിലാണ്. കോവിഡ് ബാധിതരായ കുട്ടികളുണ്ടെങ്കില്‍ അവര്‍ക്ക് പരീക്ഷ എഴുതാന്‍ പ്രത്യേക മുറി സജ്ജീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതുസംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിലയിരുത്തിയതായും കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് പരീക്ഷ നടത്തുമെന്നും അദ്ദേഹം അറിയിച്ചു.
കോവിഡ് പ്രതിസന്ധിക്കിടെ ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ് പരീക്ഷ നാളെമുതല്‍ ആരംഭിക്കും
RECENT NEWS
Advertisment