ടിക്കറ്റിന്റെ ബാക്കി വാങ്ങാന്‍ മറന്ന കോളേജ് വിദ്യാര്‍ത്ഥിക്ക് ഗൂഗിള്‍ പേ വഴി ബാക്കി തുക നല്‍കി കെഎസ്ആര്‍ടിസി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ബാക്കി കിട്ടാനുള‌ള ഒന്നോ രണ്ടോ രൂപ ചില്ലറയില്ലാതെ വരുമ്പോള്‍ പോട്ടെ എന്ന് കരുതി ഇറങ്ങിവരുന്നവരോ വഴക്കുണ്ടാക്കുന്നവരോ ആണ് ആനവണ്ടിയിലെ യാത്രക്കാരായ നമ്മള്‍ മലയാളികള്‍. എന്നാല്‍ ടിക്കറ്റിന്റെ ബാക്കി പണം അബദ്ധത്തില്‍ വാങ്ങാന്‍ മറന്നുപോയാല്‍ അത് നമ്മുടെ അക്കൗണ്ടിലേക്ക് കെഎസ്‌ആര്‍‌ടിസി തന്നാലോ? അങ്ങനെയൊരു നല്ല അനുഭവം തൃശൂര്‍ സ്വദേശിനി ടി.ജി ലസിതയ്‌ക്ക് ഉണ്ടായി. കൊല്ലം എസ്.എന്‍ കോളേജിലെ ഗവേഷണ വിദ്യാര്‍ത്ഥിനിയായ ലസിത വൈറ്റിലയില്‍ നിന്ന് കൊല്ലത്തേക്ക് കെഎസ്‌ആര്‍‌ടി‌സി ബസില്‍ കയറി. ടിക്കറ്റിന് വേണ്ടി 500 രൂപയാണ് കണ്ടക്‌ടര്‍ക്ക് ലസിത നല്‍കിയത്. 183 രൂപ ടിക്കറ്റും ബാക്കി 17 രൂപ ചില്ലറയും കണ്ടക്‌ടര്‍ നല്‍കി. 300 രൂപ നല്‍കാമെന്ന് ടിക്കറ്റിന് പിന്നില്‍ കണ്ടക്‌ടര്‍ എഴുതിക്കൊടുത്തു.

യാത്രക്കിടെ ഉറങ്ങിയ ലസിത ഉണര്‍ന്നപ്പോഴേക്കും കൊല്ലമെത്തി. വേഗം ബസില്‍ നിന്നിറങ്ങി കോളേജില്‍ എത്തിയപ്പോഴാണ് ബാക്കി 300 രൂപ വാങ്ങിയില്ലെന്ന് ഓര്‍ത്തത്. ആനവണ്ടി ഫാനായ സുഹൃത്ത് ചിഞ്ചുവിനെ വിളിച്ച്‌ ടിക്കറ്റിന്റെ ഫോട്ടോയടക്കം നല്‍കി. ചിഞ്ചു ഫോട്ടോ കെഎസ്‌ആര്‍ടിസിയുമായി ബന്ധമുള‌ള വാട്‌സാപ്പ് ഗ്രൂപ്പിലിട്ടു. ചിത്രം കണ്ട എടത്വ ഡപ്പോയിലെ കണ്ടക്‌ടര്‍ ഷെഫീക്ക് ഇബ്രാഹീം ചിഞ്ചുവിനെ വിളിച്ച്‌ പണം ഉടന്‍ ലഭിക്കുമെന്ന് അറിയിച്ചു. കൃത്യം 43ാം മിനിട്ടില്‍ പണം ചിഞ്ചുവിന്റെ അക്കൗണ്ടിലിട്ടു. ചിഞ്ചു 300 രൂപ ഗൂഗിള്‍ പേ വഴി ലസിതയ്‌ക്ക് നല്‍കി. അങ്ങനെ കിട്ടുമോ എന്ന് യാത്രക്കാരി കരുതിയ പണം മുക്കാല്‍ മണിക്കൂറിനുള‌ളില്‍ കെഎസ്‌ആര്‍‌ടിസി നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...