ക്യാരറ്റ് വളർത്താനുള്ള മികച്ച സമയം ; കൃഷിയിൽ എന്തൊക്കെ ശ്രദ്ധിക്കണം?

For full experience, Download our mobile application:
Get it on Google Play

ചട്ടികളിൽ എളുപ്പത്തിൽ വളർത്തിയെടുക്കാൻ കഴിയുന്ന പോഷക സമൃദ്ധമായ പച്ചക്കറിയാണ് ക്യാരറ്റ്. അപ്പാർട്ട്മെൻ്റ് ആയാലും ഫ്ലാറ്റ് ആയാലും അനുയോജ്യമായ ഓപ്ഷനാണ് ക്യാരറ്റ്. കാരറ്റ് വളർത്താനുള്ള ഏറ്റവും നല്ല സമയമാണിപ്പോൾ. കാരറ്റിന് നല്ല വിളവ് ലഭിക്കുന്നതിന് ശരിയായ സമയത്ത് നടേണ്ടത് പ്രധാനമാണ്. മണ്ണിലല്ലാതെ പാത്രങ്ങളിൽ ക്യാരറ്റ് വളർത്തുന്നതിന് കുറഞ്ഞത് 10-12 ഇഞ്ച് ആഴവും കഴിയുന്നത്ര വീതിയുമുള്ള പാത്രമാണ് ഉപയോഗിക്കേണ്ടത്. ക്യാരറ്റ് വളർത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം ചട്ടി തെരഞ്ഞെടുത്തതിന് ശേഷം ഗുണനിലവാരമുള്ള പോട്ടിംഗ് മണ്ണ് നിറയ്ക്കുക. 0.25-0.5 ഇഞ്ച് ആഴത്തിൽ വിത്ത് പാകുക. മുളച്ച് കഴിഞ്ഞാൽ നേർത്ത കാരറ്റ് തൈകൾ (2 ഇഞ്ച് ഉയരമുള്ളപ്പോൾ) ചട്ടികളിലേക്ക് മാറ്റി നടാവുന്നതാണ്.

കണ്ടെയ്നറിൽ ക്യാരറ്റ് നടുമ്പോൾ കുറഞ്ഞത് 6-8 മണിക്കൂഡർ നേരിട്ടുള്ള സൂര്യപ്രകാശം 8-10 മണിക്കൂർ പരോക്ഷമായ സൂര്യപ്രകാശവും ആവശ്യമാണ്. വേരുകളുടെ വളർച്ചയെ തടസ്സപ്പെടുത്താത്ത നല്ല നീർവാഴച്ചയുള്ള എക്കൽ നിറഞ്ഞ വായുസഞ്ചാരമുള്ള മണ്ണാണ് ക്യാരറ്റ് ഇഷ്ടപ്പെടുന്നത്. നിങ്ങൾക്ക് പോട്ടിംഗ് മിക്സ് വാങ്ങിക്കാം. അല്ലെങ്കിൽ സ്വന്തമായി ഉണ്ടാക്കിയെടുക്കാം. തയ്യാറാക്കുന്ന മണ്ണ് കളിമണ്ണിനേക്കാൾ കൂടുതൽ മണ്ണ് നിറഞ്ഞതാണെന്നും കല്ല് ഇല്ലെന്നും ഉറപ്പാക്കുക. മണ്ണ് എപ്പോഴും ഈർപ്പമുള്ളതായി നിലനിർത്തുന്നതിന് പതിവായി നനയ്ക്കുക. മണ്ണ് പൂർണമായി ഉണങ്ങാൻ വിടരുത്. എന്നിരുന്നാലും അമിതമായി നനയ്ക്കുന്നതും വെള്ളം കെട്ടിനിൽക്കുന്നതും ഒഴിവാക്കുക. ക്യാരറ്റ് ചെടികൾക്കിടയിലുള്ള ശരിയായ അളവിലുള്ള ഇടം ഓരോ ചെടിയെയും സ്വതന്ത്യമായി വളരുന്നതിന് അനുവദിക്കുന്നു. വിത്ത് പാകുമ്പോൾ രണ്ടോ മൂന്നോ ഇഞ്ച് അകലത്തിൽ വേണം പാകാൻ. തൈകൾ രണ്ടോ മൂന്നോ ഇഞ്ച് ഉയരത്തിൽ വളരുമ്പോൾ അവ മൂന്നോ നാലോ ഇഞ്ച് അകലത്തിൽ ആയിരിക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്

0
തൃശൂർ: തൃശൂർ പാറളം പഞ്ചായത്ത് ഭരണത്തിൽ നിന്ന് ബിജെപി പുറത്ത്. യുഡിഎഫ്...

അടൂരില്‍ ഇലക്ട്രിക് പോസ്റ്റ്‌ തകര്‍ത്ത ലോറി നിര്‍ത്താതെ പോയി

0
അടൂര്‍ : അടൂര്‍ ഹോളിക്രോസ്സ് - ആനന്ദപ്പള്ളി റോഡില്‍ ഇലക്ട്രിക് പോസ്റ്റിലെ കേബിളില്‍...

തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ ഭൂമി വ്യാജ പട്ടയങ്ങൾ നിർമ്മിച്ച് തട്ടിയെടുത്തെന്ന് ആരോപിച്ചുള്ള കേസിൽ...

0
ന്യൂഡൽഹി: മലപ്പുറം ജില്ലയിലെ അരീക്കോട് കീഴുപറമ്പ് തൃക്കളയൂർ ശ്രീ മഹാദേവ ക്ഷേത്രത്തിന്റെ...

രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം ; ഖേദം പ്രകടിപ്പിച്ച് സിപിഎം ഏരിയ കമ്മിറ്റി...

0
തിരുവനന്തപുരം: രമ്യ ഹരിദാസ് എംഎല്‍എയ്ക്കെതിരെ അശ്ലീല പരാമർശം നടത്തി സിപിഎം...