നി​യ​മ​സ​ഭാം​ഗ​മാ​യി അ​ര നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യ്ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് കൊ​ച്ചി കാ​യ​ലി​ല്‍ കൂ​റ്റ​ന്‍ ബാ​ന​ര്‍

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി: നി​യ​മ​സ​ഭാം​ഗ​മാ​യി അ​ര നൂ​റ്റാ​ണ്ട് പൂ​ര്‍​ത്തി​യാ​ക്കി​യ ഉ​മ്മ​ന്‍ ചാ​ണ്ടി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ള്‍ അ​ര്‍​പ്പി​ച്ചു​കൊ​ണ്ട് കൊ​ച്ചി കാ​യ​ലി​ല്‍ കൂ​റ്റ​ന്‍ ബാ​ന​ര്‍ സ്ഥാ​പി​ച്ച്‌ കെ.​എ​സ്.​യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍.

100 അ​ടി നീ​ള​വും ആ​റ് അ​ടി വീ​തി​യും ഉ​ള്ള ബാ​ന​റാ​ണ് കാ​യ​ലോ​ള​ങ്ങ​ള്‍​ക്കൊ​പ്പം ഒ​ഴു​കി​യ​ത്. ത​മ്മി​ല്‍ ബ​ന്ധി​പ്പി​ച്ച 10 ഇ​ന്‍​ലാ​ന്‍​ഡ്​​ വ​ള്ള​ങ്ങ​ളി​ലാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ അ​ണി​നി​ര​ന്നു.

മ​റൈ​ന്‍ ഡ്രൈ​വി​ല്‍ മ​ഴ​വി​ല്‍ പാ​ല​ത്തി​ന് അ​ഭി​മു​ഖ​മാ​യി കാ​യ​ലി​ല്‍ വാ​ദ്യ​മേ​ള​ങ്ങ​ളു​ടെ അ​ക​മ്ബ​ടി​യോ​ടെ മു​ദ്രാ​വാ​ക്യ​ങ്ങ​ള്‍ മു​ഴ​ക്കി പ്ര​വ​ര്‍​ത്ത​ക​ര്‍ ഒ​രു​മ​ണി​ക്കൂ​റോ​ളം നി​ല​യു​റ​പ്പി​ച്ചു. ഡി.​സി.​സി പ്ര​സി​ഡ​ന്‍​റ്​ ടി.​ജെ. വി​നോ​ദ് എം.​എ​ല്‍.​എ ഉ​ദ്​​ഘാ​ട​നം ചെ​യ്ത ച​ട​ങ്ങ് കെ.​പി.​സി.​സി സെ​ക്ര​ട്ട​റി ടോ​ണി ച​മ്മ​ണി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

ഡി.​സി.​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വി.​കെ. ത​ങ്ക​രാ​ജ്, കെ.​എ​സ്.​യു സം​സ്ഥാ​ന മു​ന്‍ സെ​ക്ര​ട്ട​റി ജോ​ണ്‍​സ​ണ്‍ മാ​ത്യു, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ദീ​പ​ക് ജോ​യി, കെ.​എ​സ്.​യു ജി​ല്ല പ്ര​സി​ഡ​ന്‍​റ്​ അ​ലോ​ഷ്യ​സ് സേ​വ്യ​ര്‍, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ജോ​സ​ഫ് അ​ല​ക്സ്, എം.​ജി. അ​രി​സ്‌​റ്റോ​ട്ടി​ല്‍, വി​ജ​യ​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

ഉ​മ്മ​ന്‍ ചാ​ണ്ടി​യു​ടെ നി​യ​മ​സ​ഭാം​ഗ​ത്വ സു​വ​ര്‍​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ജി​ല്ല​ത​ല ഉ​ദ്ഘാ​ട​നം ടി.​ജെ. വി​നോ​ദ് എം.​എ​ല്‍.​എ നിര്‍വഹിച്ചു.

കോ​ട്ട​യത്ത്​ നടന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ ത​ത്സ​മ​യ ദൃ​ശ്യ​ങ്ങ​ള്‍ ഡി.​സി.​സി ഓ​ഫി​സി​ന് മു​ന്നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

മു​ന്‍ മ​ന്ത്രി ഡൊ​മി​നി​ക് പ്ര​സ​േ​ന്‍​റ​ഷ​ന്‍, കെ.​പി.​സി.​സി സെ​ക്ര​ട്ട​റി​മാ​രാ​യ ടോ​ണി ച​മ്മ​ണി, എം.​ആ​ര്‍. അ​ഭി​ലാ​ഷ്, ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ മു​ഹ​മ്മ​ദ് ഷി​യാ​സ്, പി.​ഡി. മാ​ര്‍​ട്ടി​ന്‍, കെ.​വി.​പി. കൃ​ഷ്ണ​കു​മാ​ര്‍, ​െഡ​പ്യൂ​ട്ടി മേ​യ​ര്‍ കെ.​ആ​ര്‍. പ്രേം​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സം​സാ​രി​ച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാര്‍ക്ക് സക്കര്‍ബര്‍ഗ് പരസ്യമായി മാപ്പുപറയണം; നരേന്ദ്രമോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ ആവശ്യവുമായി ബി.ജെ.പി....

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്ത സംഭവത്തില്‍...

തൃണമൂൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകൻ ചന്ദ്രകുമാർ ബോസ് ; വ്യക്തിപരമായ...

0
കൊല്‍ക്കത്ത: സ്വാതന്ത്രസമര സേനാനി സുഭാഷ് ചന്ദ്രബോസിന്റെ ചെറുമകന്‍ ചന്ദ്രകുമാര്‍ ബോസ് തൃണമൂല്‍...

അപകടകരമായ രീതിയില്‍ ബൈക്ക് യാത്ര; കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാന്‍ നീക്കം

0
കൊച്ചി: അപകടകരമായ രീതിയില്‍ ബൈക്കില്‍ യാത്ര ചെയ്ത കുസാറ്റ് വിദ്യാര്‍ത്ഥികളുടെ ഡ്രൈവിങ്...

ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി കെ. മുരളീധരൻ

0
പത്തനംതിട്ട: ശബരിമലയിലെ നെയ്യ് ക്രമക്കേട് അന്വേഷിക്കാന്‍ തിരുവിതാംകൂര്‍ ദേവസ്വം വിജിലന്‍സ് നിര്‍ദേശം...