ഇൻഡോർ : പാമ്പുകൾ പലപ്പോഴും വീടിനുള്ളിലും പരിസര പ്രദേശങ്ങളിലും എത്താറുണ്ട്. വിഷ പാമ്പുകൾ വീടിന്റെ പല ഭാഗങ്ങളിലും എത്തുന്ന വീഡിയോകൾ സമൂഹ മാധ്യമങ്ങളിൽ പലപ്പോഴും പ്രത്യക്ഷപ്പെടുകയും ചെയ്യും. വളരെ വേഗമാണ് അത്തരം വീഡിയോകൾ പ്രചരിക്കുന്നത്. ഇപ്പോഴിതാ, ഒരു വീട്ടിലെ ശുചിമുറിയിൽ ഒളിച്ച മൂർഖൻ പാമ്പിന്റെ വീഡിയോയാണ് സൈബർ ലോകത്ത് വൈറലാകുന്നത്. ശുചിമുറിയിലെ ക്ലോസറ്റിലാണ് മൂർഖൻ ഒളിച്ചിരുന്നത്. ഇൻഡോറിലാണ് സംഭവം. രാജേഷ് ജാട്ട് എന്ന പാമ്പുപിടുത്തക്കാരനാണ് ഇൻസ്റ്റഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ശുചിമുറിയിൽ പാമ്പിനെ കണ്ടതോടെ വീട്ടുകാർ രാജേഷിനെ വിളിക്കുകയായിരുന്നു. ശുചിമുറിയ്ക്കുള്ളിൽ രാജേഷ് എത്തി പരിശോധിച്ചപ്പോൾ പാമ്പിനെ കണ്ടില്ല. പിന്നാലെ ക്ലോസറ്റിന് ഉള്ളിലേക്ക് നോക്കിയപ്പോഴാണ് മൂർഖൻ പാമ്പിനെ രാജേഷ് കാണുന്നത്. തുടർന്ന് ക്ലോസറ്റിലേക്ക് ഒരു പൈപ്പിലൂടെ വെള്ളം ഒഴിച്ചാണ് രാജേഷ് പാമ്പിനെ പുറത്തെത്തിച്ചത്. പൊങ്ങി വന്ന പാമ്പ് ക്ലോസറ്റിൽ നിന്ന് തറയിലേക്ക് ചാടുന്നതിന് മുൻപേ രാജേഷ് വാലിൽ പിടിച്ചു. നിരവധിപേരാണ് വൈറൽ വീഡിയോയ്ക്ക് കമൻറുമായെത്തിയത്. രാജേഷിൻറെ ധൈര്യത്തെ അഭിനന്ദിച്ചാണ് മിക്കവരും കമൻറിട്ടിരിക്കുന്നത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.