പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പെരുമ്പാവൂരിൽ വൻ മയക്കുമരുന്ന് വേട്ട. ജില്ലയിൽ വിപണത്തിനായി കൊണ്ടുവന്ന നാല് പ്ലാസ്റ്റിക് കവറുകളിലായി സൂക്ഷിച്ചു വന്നിരുന്ന മുന്തിയ ഇനത്തിൽപ്പെട്ട മെക്സിക്കൻ ബ്രൗൺ എന്നറിയപ്പെടുന്ന ഹെറോയിനാണ് പിടികൂടിയത്. ആസാം സ്വദേശികളായ അംജദുൽ ഇസ്ലാം ഷഹീദാ കാത്തൂൻ എന്നീ ദമ്പതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്നും ഉപയോഗിച്ചിരുന്ന വാഹനത്തിൽ നിന്നുമാണ് മാരകമയക്കു മരുന്ന് കണ്ടെത്തിയത്.

സർക്കിൾ ഇൻസ്പെക്ടർ പി ജുനൈദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് കമ്മീഷണറുടെ മദ്ധ്യ മേഖലാ സ്കോഡാണ് മയക്കുമരുന്ന് പിടികൂടിയത്. ഇന്റലിജൻസ് വിഭാഗവുമായി ചേർന്നായിരുന്നു ഓപ്പറേഷൻൽ പെരുമ്പാവൂർ കണ്ണന്തറ പടിഞ്ഞാറേക്കരയിൽ സ്പെഷ്യൽ ടീമുമായി മിന്നൽ പരിശോധന നടത്തുകയായിരുന്നു.

സംഘത്തിൽ എക്സൈസ് കമ്മീഷറുടെ മധ്യമേഖല സ്കോഡ് അംഗങ്ങളായ ഇൻസ്പെക്ടർമാരായ എ ബി പ്രസാദ്, പ്രമോദ് എം. പി, പ്രിവന്റി ഓഫീസർമാരായ റോബി, മുജീബ് റഹ്മാൻ, കൃഷ്ണപ്രസാദ്, അനൂപ് ഇന്റലിജൻസ് അംഗമായ രഞ്ജു ഡ്രൈവർ സിജൻ എന്നിവർ ഉണ്ടായിരുന്നു. ഈ കേസിൽ തുടർ അറസ്റ്റുകൾ ഉണ്ടാവുമെന്ന് സർക്കിൾ ഇൻസ്പെക്ടർ ജുനൈദ് പറഞ്ഞു. പിടിച്ചെടുത്ത മയക്കുമരുന്ന് വിപണിയിൽ ലക്ഷങ്ങളുടെ മൂല്യം വരുന്നതാണ്.

ചില അന്യസംസ്ഥാന തൊഴിലാളികൾ അവരുടെ കുറ്റകൃത്യങ്ങളുടെ ഹബ്ബായി മാറ്റുകയാണ് സംസ്ഥാനത്തെ ചില കേന്ദ്രങ്ങൾ. കുറ്റകൃത്യങ്ങൾ നടത്തുന്നതിന് പ്രത്യേക വരുമാന സ്രോതസായാണ് ഇവരുടെ മയക്കുമരുന്ന് കച്ചവടം നടക്കുന്നത്. ഇതിൽ സംസ്ഥാനത്തിനകത്ത് തന്നെയുള്ള ചിലരാണ് ചുക്കാൻ പിടിക്കുന്നതെന്നും ഇവർക്ക് വേണ്ട സഹായ സഹകരണങ്ങൾ നൽകുന്നത് എന്നും അറിയാൻ സാധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ കമ്മീഷണർ അന്യസംസ്ഥാന അന്യ സംസ്ഥാന തൊഴിലാളികളെയും അവരുടെ ക്യാമ്പുകളും പ്രത്യേകം നിരീക്ഷിക്കണമെന്ന് നിർദ്ദേശം നൽകിയതായും എക്സൈസ് അറിയിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘ലോക്കര്‍ തുറക്കുമ്പോള്‍ വിസ്മയം ഉണ്ടോയെന്ന് നോക്കാമല്ലോ…?’ ; ഇഡി പരിശോധനയില്‍ പിണറായി വിജയന്‍

0
തിരുവനന്തപുരം : സിഎംആര്‍എല്‍ - എക്‌സാലോജിക് സാമ്പത്തിക ഇടപാടു കേസുമായി ബന്ധപ്പെട്ട്...

ബജറ്റ് പ്രഖ്യാപനത്തിനെതിരെ സ്വകാര്യ ബസ് ഉടമകൾ

0
കൊച്ചി : സംസ്ഥാന ബജറ്റിൽ പ്രഖ്യാപിച്ച 50 ശതമാനം ത്രൈമാസ നികുതി...

മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു

0
തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ എൻ.ആർ.എസ് ബാബു അന്തരിച്ചു. കലാകൗമുദി എഡിറ്ററായിരുന്നു. കേരള...

ട്രോളിങ് നിരോധനം : മീന്‍വില ഇരട്ടിയായി

0
കൊച്ചി : ട്രോളിങ് നിരോധനം തുടങ്ങി ഒരാഴ്ചക്കിടെ മീന്‍വില കുതിക്കുന്നു. മത്തി,...