കൊച്ചി: കൊച്ചിയിൽ വൻ ലഹരി മരുന്ന് ശേഖരം പിടികൂടി. കങ്ങരപ്പടിയിലെ വീട്ടിൽ നിന്ന് 140 ഗ്രാം എംഡിഎംഎ ആണ് പിടിച്ചത്. കങ്ങരപ്പടി സ്വദേശി ഷമീമിനെ പോലീസ് അറസ്റ്റ് ചെയ്തു. സമീപകാലത്ത് കൊച്ചി കണ്ട ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണ് ഇന്നലെ രാത്രി നടന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ എംഡിഎംഎ എത്തിക്കുന്നുവെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നർകോട്ടിക് സെല്ലിന്റെ പ്രത്യേക വിഭാഗം നടത്തിയ പരിശോധനയിലാണ് 140 ഗ്രാം എംഡിഎംഎ പിടികൂടിയത്. അറസ്റ്റിലായ ഷമീമിന്റെ കങ്ങരപടിയിലെ വീട് കേന്ദ്രീകരിച്ചാണ് ലഹരി ഇടപാടുകൾ നടന്നിരുന്നത്.
ബംഗളൂരുവിൽ നിന്ന് എത്തിച്ചിരുന്ന എംഡിഎംഎയാണ് ഈ വീട്ടിൽ വച്ച് പലപ്പോഴായി വിൽപ്പന നടത്തിയിരുന്നത്. കോളേജ് വിദ്യാർത്ഥികൾ അടക്കമുള്ള വരെ ലക്ഷ്യമിട്ടായിരുന്നു വിൽപന. ബംഗളൂരുവിൽ നിന്ന് സ്ഥിരമായി എംഡിഎംഎ എത്തിച്ചിരുന്നതായും വീട്ടിൽ മാസങ്ങളായി വിൽപ്പന നടത്തുന്നുണ്ടായിരുന്നുവെന്നും ഷമീം പോലീസിനോട് പറഞ്ഞിട്ടുണ്ട്. ഇന്നലെ രാത്രി കസ്റ്റഡിയിൽ എടുത്ത ഷമീമിനെ വിശദമായി ചോദ്യം ചെയ്തശേഷമാണ് തൃക്കാക്കര പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഷമീമിന് പുറമേ കൂടുതൽ പേർക്ക് ലഹരി ഇടപാടിൽ പങ്കുണ്ടായിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































