കറ്റാനത്ത് വൻ തീപിടുത്തം : കോടികളുടെ നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : കായംകുളം കറ്റാനത്ത് ഇന്നലെ രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ കോടികളുടെ നാശനഷ്ടം സംഭവിച്ചതായി പ്രാഥമിക നിഗമനം.
കറ്റാനം കെപി ജംഗ്ഷനിലുള്ള ഒരു നാലുനില കെട്ടിടത്തിലാണ് ആദ്യം തീ പടർന്നത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് തീ പൂർണ്ണമായും അണയ്ക്കാൻ സാധിച്ചത്. ഇന്നലെ രാത്രി എട്ടരയോടെയാണ് നാലുനില കെട്ടിടത്തിൽ ആദ്യം തീപിടുത്തമുണ്ടായത്. ഏകദേശം ഒന്നര മണിക്കൂറിനു ശേഷം തീ നിയന്ത്രണവിധേയമാകാതെ സമീപത്തെ സ്ഥാപനങ്ങളിലേക്കും കെട്ടിടത്തിന് പിന്നിലുള്ള രണ്ട് വീടുകളിലേക്കും പടർന്നു.

സമീപ ജില്ലകളിൽ നിന്നടക്കം 25 ഫയർ യൂണിറ്റുകൾ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾ നടത്തിയത്. യൂണിറ്റുകളിലെ വെള്ളം പൂർണ്ണമായും തീർന്നിട്ടും തീ നിയന്ത്രിക്കാൻ ഏറെ പ്രയാസപ്പെട്ടു. ഒടുവിൽ പുലർച്ചെ രണ്ടരയോടെയാണ് തീ പൂർണ്ണമായും നിയന്ത്രണവിധേയമായത്. തീപിടുത്തം ഉണ്ടായ കെട്ടിടത്തിൽ ഫർണിച്ചർ കട, സ്കൂൾ ബാഗുകളും കിറ്റുകളും വിൽക്കുന്ന സ്ഥാപനം, ജിംനേഷ്യം എന്നിവ പ്രവർത്തിച്ചിരുന്നു. ഇവിടെയെല്ലാം വലിയ തോതിലുള്ള നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ആദ്യ കെട്ടിടത്തിൽ തീ പടർന്നപ്പോൾ തന്നെ ഉള്ളിലുണ്ടായിരുന്ന ആളുകളെ പൂർണ്ണമായും പുറത്തെത്തിക്കാൻ സാധിച്ചത് വലിയൊരു അപകടം ഒഴിവാക്കി.

കെട്ടിടത്തിനുള്ളിൽ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന ആശങ്കയുണ്ടായിരുന്നെങ്കിലും, പുലർച്ചെ രണ്ടരയോടെ അകത്ത് കയറി നടത്തിയ പരിശോധനയിൽ ആളപായമില്ലെന്ന് സ്ഥിരീകരിച്ചു. തീപിടുത്തത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താനായി ഫയർഫോഴ്സ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി നേരിട്ട് പരിശോധന നടത്തും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘തെരുവുനായ്ക്കളെ പിടികൂടാൻ പ്രത്യേക ടാസ്‌ക് ഫോഴ്സ്’ ; സർക്കാർ ഉത്തരവ് നടപ്പാക്കാതെ മലപ്പുറത്തെ തദ്ദേശ...

0
മലപ്പുറം : തെരുവുനായ ശല്യം നിയന്ത്രിക്കാനും അക്രമകാരികളായ തെരുവുനായ്ക്കളെ പിടികൂടാനും 24...

മുക്കട ചാലുങ്കല്‍പടിയില്‍ റോഡരികിലെ ഗര്‍ത്തം അപകടക്കെണിയാകുന്നു

0
റാന്നി : കൊട്ടാരക്കര - തേനി സംസ്ഥാന പാതയില്‍ റാന്നി മുക്കട...

അടൂർ സെന്റ് സിറിൾസ് കോളേജ് 1982- 84 ബാച്ച് പൂർവ്വ വിദ്യാർത്ഥി കുടുംബസംഗമവും ഓണാഘോഷവും...

0
അടൂര്‍ : അടൂർ സെന്റ് സിറിൾസ് കോളേജ് 1982-84 ബാച്ച് പൂർവ്വ...

സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് താപനില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ മൂന്ന് ദിവസത്തേക്ക് ജാഗ്രത മുന്നറിയിപ്പ്...