ന്യൂഡല്‍ഹി : രാജ്യത്ത് ബാങ്ക് നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവെന്ന് ആര്‍ബിഐ റിപ്പോര്‍ട്ട്. ബാങ്കുകളുടെ നിക്ഷേപം 8.35 ശതമാനമാണ് ഉയര്‍ന്നത്. ഇതോടെ, നിക്ഷേപം 168.09 കോടി രൂപയായി. കൂടാതെ, വായ്പ ഇനത്തിലുംം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്ക് വായ്പ 12.89 ശതമാനം ഉയര്‍ന്ന് 122.81 ലക്ഷം കോടി രൂപയായി.
ഫോര്‍ട്ട്നൈറ്റ് കണക്കുകള്‍ പ്രകാരം, ബാങ്ക് അഡ്വാന്‍സുകളിലും നിക്ഷേപങ്ങളിലും മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ബാങ്ക് അഡ്വാന്‍സുകള്‍ 108.78 ലക്ഷം കോടി രൂപയും നിക്ഷേപം 155.14 ലക്ഷം കോടി രൂപയുമായി. അതേസമയം, ജൂലൈ ഒന്നിന് അവസാനിച്ച രണ്ടാഴ്ച കാലയളവില്‍ നിക്ഷേപത്തിലും വായ്പയിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ബാങ്ക് നിക്ഷേപം 9.77 ശതമാനമായും ബാങ്ക് വായ്പ 13.29 ശതമാനമായുമാണ് ഉയര്‍ന്നിട്ടുള്ളത്.