കരിപ്പൂരിൽ യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിൽ വൻ വർധന

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: വലിയ വിമാനങ്ങളുടെ വിലക്ക് തുടരുമ്പോഴും യാത്രക്കാരുടെയും വിമാനസർവീസുകളുടെയും എണ്ണത്തിലും ചരക്കുനീക്കത്തിലും കരിപ്പൂരിൽ വൻവർധനവ്. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചുവരെ അന്താരാഷ്ട്ര- ആഭ്യന്തരതലത്തിൽ 33,20,250 യാത്രക്കാരാണ് കരിപ്പൂരിൽനിന്ന് പറന്നത്- 2676932 അന്താരാഷ്ട്ര യാത്രക്കാരും 6,43,318 ആഭ്യന്തരയാത്രക്കാരും. യാത്രക്കാരുടെ എണ്ണത്തിൽ മുൻവർഷത്തെ അപേക്ഷിച്ച് 11.3 ശതമാനമാണ് വർധന. 2022-23-ൽ 29,82,879 യാത്രക്കാരാണ് കരിപ്പരിലുണ്ടായിരുന്നത്- 24,05,011 അന്താരാഷ്ട്ര യാത്രക്കാരും 5,77,868 ആഭ്യന്തരയാത്രക്കാരും. കഴിഞ്ഞവർഷം 24,418 വിമാനസർവീസുകൾ കരിപ്പൂരിലുണ്ടായി.

അന്താരാഷ്ട്ര വിമാന സർവീസുകളുടെ എണ്ണം 17960, ആഭ്യന്തര സർവീസുകളുടെ എണ്ണം 6,458 എന്നിങ്ങനെയാണിത്. അന്താരാഷ്ട്ര സർവീസുകൾ ഏഴുശതമാനം വർധിച്ചപ്പോൾ ആഭ്യന്തര സർവീസുകൾ 1.5 ശതമാനം മാത്രമാണ് വർധിച്ചത്. മൊത്തം സർവീസുകളുടെ വർധന 5.5 ശതമാനമാണ്. 2022-23-ൽ മൊത്തം 23,142 വിമാനസർവീസുകളാണ് കരിപ്പൂരിലുണ്ടായിരുന്നത്- 16,780 അന്താരാഷ്ട്ര സർവീസുകളും 6,362 ആഭ്യന്തര സർവീസുകളും. ചരക്കുകടത്തിൽ കഴിഞ്ഞവർഷം വലിയ കുതിപ്പുണ്ടായി. അന്താരാഷ്ട്ര ചരക്കുനീക്കത്തിൽ 28.6 ശതമാനത്തിന്റെ വർധനവ് രേഖപ്പെടുത്തി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി

0
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക റിപ്പോർട്ടുമായി എസ്ഐടി. 2019ലെ വീഴ്ച...

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ ജാമ്യാപേക്ഷ തള്ളി കോടതി

0
കോഴിക്കോട്: വടകര കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്ഐ നേതാവ് ജിതിൻ ഭാസ്കരൻ്റെ...

നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ പിഴവ് പരാതി

0
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെ ഡോക്ടർ ബിന്ദു സുന്ദറിനെതിരെ വീണ്ടും ചികിത്സ...