ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേട് ; ദ്വീപ് നിവാസികൾ പരാതി നൽകി

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാ ടിക്കറ്റ് ബുക്കിങ്ങിൽ വൻ ക്രമക്കേടെന്ന് ആരോപണം. ടൂർ ഓപ്പറേറ്റർമാർ വൻതോതിൽ ടിക്കറ്റ് ബുക്ക്ചെയ്ത് മറിച്ച് വിൽക്കുന്നതിനാൽ ടിക്കറ്റ് ലഭിക്കാതെ പ്രതിസന്ധിയിലാണ് ലക്ഷദ്വീപുകാർ. വിഷയത്തിൽ അടിയന്തര ഇടപെടൽ തേടി ദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർ ഓഫീസിലെത്തി പരാതി നൽകി. പകുതി ഓൺലൈനും ബാക്കി പകുതി ഓഫ്ലൈനും മായിരുന്നു, ലക്ഷദ്വീപിലേക്കുള്ള ടിക്കറ്റ് ബുക്കിങ്. എന്നാല് ബുക്കിംഗ് സമയത്തെ ചില തർക്കങ്ങളെ തുടർന്നാണ് പിന്നീട് മുഴുവൻ ടിക്കറ്റുകളും ഓൺലൈൻ ബുക്കിങ് ആക്കിയത്. ഇതോടെ ഒട്ടേറെ ദ്വീപ് നിവാസികൾ ആണ്, ടിക്കറ്റ് ബുക്കിങ്ങിന് പ്രതിസന്ധി അനുഭവിക്കുന്നത്.

ടൂർ ഓപ്പറേറ്റർമാർ പലരും വൻതോതിൽ ടിക്കറ്റ് കൈക്കലാക്കി മറിച്ച് വിൽക്കുന്നുവെന്നാണ് ആരോപണം. 350 രൂപ നിരക്കിലുള്ള ടിക്കറ്റിന് 1500 മുതൽ 3000 വരെ നിരക്ക് ഈടാക്കുന്നുണ്ട്. യഥാസമയം ആവശ്യക്കാർക്ക് ടിക്കറ്റു ലഭിക്കാതെ വന്നതോടെ ദ്വീപ് നിവാസികൾ പലരും പ്രതിസന്ധിയിലാണ്. ഈ സാഹചര്യത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ലക്ഷദ്വീപ് നിവാസികൾ അഡ്മിനിസ്ട്രേറ്റർക്ക് പരാതി നൽകിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒമാൻ തീരത്തെ എണ്ണച്ചോർച്ച കരയിലേക്കും വ്യാപിക്കുന്നതായി റിപ്പോർട്ട്

0
മസ്കറ്റ്: ഒമാൻ തീരത്ത് അപകടത്തിൽപ്പെട്ട എണ്ണക്കപ്പലിൽ നിന്നുള്ള എണ്ണച്ചോർച്ച കരയിലേക്ക്...

ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ കേന്ദ്രം അടച്ചു പൂട്ടാനുള്ള മലിനീകരണ നിയന്ത്രണ ബോർ‍ഡ്...

0
കൊച്ചി: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട്ടെ ഫ്രഷ് കട്ട് കോഴി മാലിന്യ സംസ്കരണ...

പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ കടുപ്പിച്ച് ​ഗതാ​ഗത മന്ത്രി

0
തിരുവനന്തപുരം: പ്രിയദർശിനി ബസുകളില്‍ പുരുഷന്മാർക്ക് വീണ്ടും സീറോ ടിക്കറ്റ് നൽകിയ സംഭവത്തിൽ...

സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ സ്വര്‍ണാഭരണങ്ങളും പണവും തട്ടിയെടുത്ത 2 പേർ പിടിയിൽ

0
തൃശൂര്‍: സര്‍പ്പദോഷമുണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി വീട്ടമ്മയുടെ ആറരപ്പവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും...