റാന്നി : കനത്ത മഴയെ തുടര്‍ന്ന് റാന്നി ഇട്ടിയപ്പാറയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളംകയറി വന്‍ നഷ്ടം. ഇട്ടിയപ്പാറ സ്വകാര്യ ബസ് സ്റ്റാഡിലെ താഴ്ന്ന സ്ഥലത്തുള്ള കടകളിലാണ് വെള്ളം കയറിയത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ പെയ്ത കനത്ത മഴയിലാണ് വലിയതോടു കര കവിഞ്ഞ് വയലിലൂടെ വെള്ളം വ്യാപാരസ്ഥാപനങ്ങളിലെത്തിയത്.
ശനിയാഴ്ചയുണ്ടായ കനത്ത മഴയിലും കടകളില്‍ വെള്ളം കയറിയിരുന്നു. സ്റ്റാന്‍ഡിനു പിന്നിലെ വയലുകള്‍ നികത്തിയതോടെ ഉയര്‍ന്ന സ്ഥലങ്ങളില്‍ നിന്നെത്തുന്ന വെള്ളം തോട്ടിലൂടെ ഒഴുകിപോകുവാന്‍ കഴിയാത്തതാണ് പ്രശ്നം. ജനപ്രതിനിധികളും പഞ്ചായത്തും ഇടപെട്ട് പ്രശ്നപരിഹാരമുണ്ടാക്കണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.