Saturday, April 19, 2025 7:42 am

വഖഫ് ഭേദഗതി നിയമത്തിനെതിരെ കോയമ്പത്തൂരിൽ കൂറ്റൻ പ്രതിഷേധ റാലി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: വഖഫ് ഭേദഗതി നിയമത്തിനെതിരെ തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ കൂറ്റൻ പ്രതിഷേധ റാലി. കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ഫെഡറേഷൻ ഓഫ് ഇസ്‌ലാമിക് ഓർഗനൈസേഷൻസ്, രാഷ്ട്രീയ പാർട്ടികൾ എന്നിവർ സംയുക്തമായണ് വെള്ളിയാഴ്ച കോയമ്പത്തൂരിൽ വൻ പ്രതിഷേധ പ്രകടനം നടത്തിയത്. 2025ലെ വഖഫ് (ഭേദഗതി) നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ആതുപാലത്ത് നിന്ന് ആരംഭിച്ച റാലി ഉക്കടത്താണ് സമാപിച്ചത്. സ്ത്രീകളുൾപ്പെടെ നിരവധി പേരാണ് റാലിയിൽ അണിനിരന്നത്. ”വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കരുത്”, ”ഇന്ത്യയുടെ വൈവിധ്യം നശിപ്പിക്കരുത്” എന്നീ മുദ്രാവാക്യങ്ങളുയർത്തിയായിരുന്നു പ്രതിഷേധം.

കോയമ്പത്തൂർ ജില്ലാ യുണൈറ്റഡ് ജമാഅത്ത്, ജംഇയ്യത്തുൽ ഉലമ സഭ, ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്, തമിഴ്‌നാട് മുസ്‌ലിം മുന്നേറ്റ കഴകം, ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, മനിതനേയ മക്കൾ കച്ചി, മനിതനേയ ജനനായക കച്ചി, ജംഇയത്തുൽ അഹ്‌ലീൽ ഖുർആൻ വൽ ഹദീസ്, ഇന്ത്യ തൗഹീദ് ജമാഅത്ത്, മുസ്‌ലിം വെൽഫെയർ, ഇന്ത്യ തൗഹീദ് ജമാഅത്ത്, എഗത്തുവ മുസ്‌ലിം ജമാഅത്ത്, വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യ, കേരള മുസ്‌ലിം എഡ്യുക്കേഷണൽ, വഹ്ദത്ത്-ഇ-ഇസ്ലാമി ഹിന്ദ് തുടങ്ങിയ സംഘടനകളിലെ നേതാക്കളും അംഗങ്ങളും റാലിയിലും പിന്നീട് നടന്ന പൊതുയോഗത്തിലും പങ്കെടുത്തു.അതേസമയം വഖഫ് ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധങ്ങളാണ് നടക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലും നഗരങ്ങളിലും മാർച്ചുകളും ഉപരോധങ്ങളും അരങ്ങേറുകയാണ്. സംഘടനകളും കൂട്ടായ്മകളും നടത്തിയ പ്രതിഷേധത്തിൽ സ്ത്രീകളും കുട്ടികളുമടക്കം വൻ ആൾക്കൂട്ടമാണ്. ബില്ല് കത്തിക്കുകയും നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഒപ്പ് സമാഹരണവും വ്യാപകമാണ്. നിയമനടപടിക​ൾക്കൊപ്പമാണ് പ്രതിഷേധപരിപാടികളും വ്യാപകമായി നടക്കുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കെഎം എബ്രഹാമിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകി ജോമോൻ പുത്തൻപുരക്കൽ

0
തിരുവനന്തപുരം : അനധികൃത സ്വത്ത് സമ്പാദനത്തിൽ സിബിഐ അന്വേഷണം ഉത്തരവിട്ടതിന് പിന്നാലെ...

യെമനിലെ യുഎസ് ആക്രമണം ; 80 പേർ മരിച്ചു 150ലേറെ പേർക്ക് പരിക്ക്

0
സന: യെമനിൽ അമേരിക്ക നടത്തിയ ആക്രമണത്തിൽ എൺപത്​ പേർ കൊല്ലപ്പെടുകയും 150ൽ...

ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി തയാറാക്കി പോലീസ്

0
കൊച്ചി : ഷൈൻ ടോം ചാക്കോയെ ചോദ്യം ചെയ്യാൻ പ്രത്യേക ചോദ്യാവലി...

സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു

0
സലാല : സലാലയിൽ ട്രക്ക് മറിഞ്ഞ് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. ജിതൻപൂരിലെ...