കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം ഏപ്രിൽ 14 മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കടമ്മനിട്ട ഭഗവതീക്ഷേത്രത്തിലെ പടയണി ഉത്സവം ഏപ്രിൽ 14 മുതൽ 23 വരെ നടക്കും. 14-ന് രാത്രി ഒൻപതിന് ക്ഷേത്രം ശ്രീകോവിലിൽനിന്ന് മേൽശാന്തി ബി.കെ. ഉണ്ണികൃഷ്ണൻ നമ്പൂതിരി ചൂട്ടുകറ്റയിൽ പകർന്നുനൽകുന്ന അഗ്നി, പടയണി ആശാൻ പി.ടി. പ്രസന്നകുമാർ ഏറ്റുവാങ്ങി പടയണിക്കളത്തിലെ ചൂട്ടുകല്ലിൽവെയ്ക്കും. തുടർന്ന് പച്ചത്തപ്പുകൊട്ടി ഭഗവതിയെ വിളിച്ചിറക്കിയശേഷം ഐക്കാട്ട് കുടുംബക്കാരണവർ നാളികേരം മുറിച്ച് തുളസി ഇലയും അക്ഷതവും ഇട്ട് പത്തുനാൾ നീളുന്ന പടയനിയുടെ രാശിഫലം അറിയിക്കുന്നതോടെ പ്രസിദ്ധമായ കടമ്മനിട്ട പടയണിക്ക് തുടക്കമാകും.

15-ന് രാത്രി ഒൻപതിന് പച്ചത്തപ്പുകൊട്ടിലൂടെ വിളിച്ചിറക്കൽ ചടങ്ങ് നടക്കും. 16-ന് കാച്ചിക്കൊട്ട് പടയണിക്ക്‌ തുടക്കമാവും. 19-ന് പടയണിക്കൊപ്പം സവിശേഷമായ അടവി നടക്കും. 21-ന് രാത്രി 11-ന് കടമ്മനിട്ട ഗോത്രകലാ കളരിയുടെ നേതൃത്വത്തിൽ വലിയ പടയണി അരങ്ങേറും. 22-ന് പുലർച്ചെ മംഗളഭൈരവി തുള്ളി പൂപ്പട വാരി, കരവഞ്ചി ഇറക്കിയശേഷം തട്ടുമ്മേൽ കളിയോടെ രാത്രി പടയണി സമാപിക്കും. 22-ന് പള്ളിഉറക്കമായതിനാൽ അന്ന് ചടങ്ങുകൾ ഒന്നുമില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...