ബെയ്ജിംഗ്: വാഹനത്തിൽ യാത്ര ചെയ്യുന്നവരും കാല്‍നട യാത്രക്കാരും അക്ഷരാർത്ഥത്തിൽ ആദ്യമൊന്ന് ഞെട്ടിപ്പോയി. നടുറോഡില്‍ പെട്ടെന്നൊരു പൊട്ടിത്തെറി. റോഡിന്‍റെ നടുവിലൂടെ പോകുന്ന പൈറ്റ് പൊട്ടിത്തെറിച്ചപ്പോൾ 33 അടി ഉയരത്തിൽ ആകാശത്തേക്ക് ചീറ്റിത്തെറിച്ചത് മനുഷ്യ വിസര്‍ജ്യമാണ്. തെക്കൻ ചൈനയിലെ നാനിംഗിലാണ് സംഭവം. തിരക്കേറിയ റോഡിൽ കാറുകളുടെയും ട്രക്കുകളുടെയും മുകളിലേക്ക് മനുഷ്യ വിസർജ്യവും തെറിച്ച് വീണു. കാൽനടയാത്രക്കാരുടെ തല മുതൽ കാൽ വരെ മനുഷ്യ വിസർജ്യം കൊണ്ട് മൂടിയ അവസ്ഥയായി മാറി. പൈപ്പ് പൊട്ടുന്നതിന്‍റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയില്‍ വൈറലാണ്. നിർമാണത്തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ പ്രെഷര്‍ പരിശോധിക്കുന്നതിനിടെയാണ് സംഭവം ഉണ്ടായത്. പൈപ്പ് പൊട്ടിത്തെറിച്ച് നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. എന്നാൽ, സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തുടർന്ന് വൻ ശുചീകരണ പ്രവർത്തനമാണ് ഉദ്യോഗസ്ഥർ നടത്തിയത്. എന്നാൽ, നിർമാണത്തിനിടെയുണ്ടായ അബദ്ധം മൂലമാണ് പൊട്ടലുണ്ടായതെന്ന റിപ്പോർട്ടുകൾ നാനിംഗ് മുനിസിപ്പൽ അധികൃതർ നിഷേധിച്ചു. വാഹനങ്ങൾ ഇനി ഉപയോഗിക്കാൻ കഴിയാത്ത വിധം നാശമായെന്നാണ് പലരും പരാതിപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1