കൊല്ലം : പുനലൂര്‍ ജില്ലാ ആശുപത്രി വളപ്പില്‍ ഓട്ടോറിക്ഷ പ്രവേശിപ്പിക്കാത്തതിനെ തുടര്‍ന്ന് വയോധികനായ പിതാവിനെ തോളിലേറ്റി മകന് ഒരു കിലോമീറ്ററോളം നടക്കേണ്ടി വന്ന സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കൊല്ലം ജില്ലാ പോലീസ് മേധാവി സംഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്നാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കൊല്ലത്ത് നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നോടെ കൊല്ലം ജില്ലയിലെ പുനലൂരിലാണ് സംഭവമുണ്ടായത്. ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ കുടുംബം ഓട്ടോറിക്ഷയില്‍ മടങ്ങവേ പുനലൂര്‍ തൂക്കു പാലത്തിനടുത്തുവെച്ചാണ് പോലീസ് തടഞ്ഞത്. ഇവരുടെ പക്കല്‍ ആശുപത്രിയിലെ രേഖകള്‍ ഉണ്ടായിരുന്നില്ലെന്നാണ് പോലീസിന്റെ പ്രതികരണം.
പുനലൂര്‍ സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു
RECENT NEWS
Advertisment