ആലപ്പുഴ: കോവിഡ് രോഗി മരിച്ചെന്ന് തെറ്റായ വിവരം നല്‍കിയെന്ന സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് നോട്ടീസ് നല്‍കി മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ രണ്ടാഴ്ചക്കകം ആശുപത്രി സൂപ്രണ്ട് വിശദീകരണം സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതിനെ കുറിച്ച് വിശദീകരിക്കണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു. പത്രവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കായംകുളം സ്വദേശി രമണന്‍ മരിച്ചെന്നാണ് ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം ഏറ്റുവാങ്ങാന്‍ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം ചികിത്സയിലാണെന്ന് മനസിലാക്കിയത്.