ഹിമാലയന്‍റെ വില വീണ്ടും കൂട്ടി റോയല്‍ എന്‍ഫീല്‍ഡ്

For full experience, Download our mobile application:
Get it on Google Play

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ബൈക്കിന്‍റെ പരിഷ്‍കരിച്ച വകഭേദം ഈ വർഷം ഫെബ്രുവരിയിലാണ് വിപണിയിലെത്തിയത്.

10,000 രൂപയോളം ഓരോ പതിപ്പുകൾക്കും വില കൂട്ടിയാണ് 2021 ഹിമാലയൻ വിപണിയിലെത്തിയത്. ആറ് മാസങ്ങൾക്ക് ശേഷം ജൂലൈയിൽ ഹിമാലയന്റെ വില 4,600 രൂപയോളം റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരുന്നു. ഇതിന് രണ്ട് മാസം തികയും മുമ്പ് ഹിമാലയന്റെ വില വീണ്ടും വർദ്ധിപ്പിച്ചിരിക്കുകയാണ് റോയൽ എൻഫീൽഡ് എന്ന് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇത്തവണ 5000 രൂപയോളമാണ് റോയൽ എൻഫീൽഡ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ 2.05 ലക്ഷം മുതൽ ആരംഭിച്ചിരിക്കുന്ന ഹിമയന്റെ എക്‌സ്-ഷോറൂം വില 2.10 ലക്ഷമായി ഉയർന്നു.

411 സിസി, സിംഗിൾ സിലിണ്ടർ, എയർ-കൂൾഡ് എഞ്ചിനാണ് 2021 ഹിമാലയന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 6,500 rpm-ൽ പരമാവധി 24.3 bhp കരുത്തും 4,000- 4,500 rpm-ൽ 32 Nm ടോർക്കും ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. ലേക് ബ്ലൂ, ഗ്രേവൽ ഗ്രേ, റോക്ക് റെഡ്, ഗ്രാനൈറ്റ് ബ്ലാക്ക്, മിറേജ് സിൽവർ, പൈൻ ഗ്രീൻ എന്നീ ആറ് കളർ ഓപ്ഷനുകളാണ് 2021 ഹിമാലയൻ ലഭിക്കുക.

ഒരു കറുത്ത കേസിംഗ് മുൻവശത്ത് ഹെഡ്‌ ലാമ്പിന് നൽകിയിട്ടുണ്ട്. ഇപ്പോൾ പുതുക്കിയ വിൻഡ്‌ഷീൽഡ് ഉയരമുള്ളതും കൂടുതൽ പ്രായോഗികവുമാണ്. കൂടാതെ, ഫ്യുവൽ ടാങ്കിന് അടുത്തായി സ്ഥിതിചെയ്യുന്ന ഫ്രണ്ട് ഫ്രെയിം ചെറുതായി മുന്നോട്ട് നീക്കിയിട്ടുണ്ട്. ഉയരമുള്ള റൈഡർമാരുടെ കാൽമുട്ടുകൾ ഫ്രണ്ട് ഫ്രെയിമിൽ സ്പർശിക്കുന്ന പ്രശ്നം പരിഹരിക്കാനാണ് ഇത്.

ടിയർ‌ഡ്രോപ്പ് ആകൃതിയിലുള്ള ടേൺ ഇൻഡിക്കേറ്ററുകൾ, വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പും റിയർ വ്യൂ മിററുകളും, സ്‌കൾപ്പഡ് ഫ്യുവൽ ടാങ്ക്, അപ്‌‌വെപ്റ്റ് എക്‌സ്‌ഹോസ്റ്റ്, സ്ലിം ടെയിൽ സെക്ഷൻ എന്നീ ഫീച്ചറുകൾ മുമ്പത്തെ മോഡലിന് സമാനമായി തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രിയുടെ എട്ടിൻ്റെ പണി പരാമർശം രാഷ്ട്രീയ തമാശയാണെന്ന് ഉമർ ഫൈസി മുക്കം

0
കൊച്ചി: മുനമ്പത്തെ വഖഫ് ഭൂമി തർക്കവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശൻ നടത്തിയ...

ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ

0
തിരുവനന്തപുരം: ട്രംപ് താന്തോന്നിയായ സാമ്രാജ്യത്വവാദിയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ....

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ തീരുമാനം

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിന്നോട്ടു പോകേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റിൽ...

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...