മാനസിക വെല്ലുവിളി നേരിടുന്ന വയോധികയ്ക്ക് മർദ്ദനം ; ഡിവൈഎസ്പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഒറ്റയ്ക്ക് താമസിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ വീടുകയറി ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതി ഡി.വൈ.എസ്.പി തലത്തിൽ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. അന്വേഷണം ഫലപ്രദവും സുതാര്യവുമായിക്കണമെന്ന് കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. യഥാർത്ഥ കുറ്റവാളികളെ നിയമത്തിനുമുന്നിലെത്തിച്ച് ശിക്ഷ വാങ്ങി നൽകണം. മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീ ഗുരുതര ആക്രമണത്തിന് ഇരയായത് ഗൗരവതരമാണെന്നും സീനിയർ ഡി വൈ എസ് പിക്ക് അന്വേഷണ ചുമതല നൽകണമെന്നും ജസ്റ്റിസ് അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു.

മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. ജൂൺ 5 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ ജില്ലാ പോലീസ് മേധാവിക്ക് വേണ്ടി ഡി വൈ എസ് പി ഹാജരാകണമെന്ന് കമ്മീഷൻ നിർദ്ദേശിച്ചു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. ചന്തവിള കുറട്ടൂർ ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ലീല(62) ക്കാണ് മർദ്ദനമേറ്റത്. ഏപ്രിൽ 29 ന് പുലർച്ചെയായിരുന്നു സംഭവം. നാലുമണിക്കൂർ ബോധമില്ലാതെ കിടന്നു. പിന്നീട് വീട്ടിൽ നിന്നും ഇഴഞ്ഞിറങ്ങി റോഡരികിൽ കിടന്നു. മകന്റെ മരണ ശേഷം തനിച്ചായിരുന്നു ലീല താമസിച്ചിരുന്നത്. ഇവരും അയൽവാസിയുമായി തർക്കമുണ്ടായതായി പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി ; അഞ്ചുപേർക്ക് പരിക്ക്

0
കോഴിക്കോട്: താമരശ്ശേരിക്ക് സമീപം കാർ സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറി അഞ്ചുപേർക്ക് പരിക്ക്....

ചിറയിൻകീഴിൽ കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ സംഘർഷം : വിശദീകരണവുമായി രമ്യ ഹരിദാസ് എംഎൽഎ

0
തിരുവനന്തപുരം: ചിറയിൻകീഴിയിൽ പ്രാദേശിക കോൺഗ്രസ് പ്രവർത്തകരുമായുണ്ടായ വാക്കേറ്റത്തിലും കയ്യാങ്കളിയിലും പ്രതികരണവുമായി രമ്യ...

തൃശൂ‍ർ കയ്പമംഗലത്ത് വൻ അപകടം ; നിർത്തിയിട്ട ചരക്ക് ലോറിയിൽ കാർ ഇടിച്ച് എട്ടുപേർക്ക്...

0
കയ്പമംഗലം: ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന ചരക്ക് ലോറിയുടെ പിന്നിൽ കാർ ഇടിച്ചുണ്ടായ അപകടത്തിൽ...

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....