എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ലോക്ക്ഡൗണ്‍ ലംഘിച്ച്‌ പുറത്തിറങ്ങിയവരെ ഏത്തമിടുവിച്ച സംഭവത്തില്‍ കണ്ണൂര്‍ എസ്.പി യതീഷ് ചന്ദ്രയ്ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. സംഭവം സംസ്ഥാന പോലീസ് മേധാവി നേരിട്ട് അന്വേഷിക്കണം. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ബാധ്യതയുള്ള പോലീസ് ഉദ്യോഗസ്ഥന് സ്വയം ശിക്ഷ നടപ്പിലാക്കാന്‍ അധികാരമില്ലെന്നും ജുഡീഷ്യല്‍ അംഗം പി മോഹന്‍ദാസ് ഉത്തരവില്‍ പറഞ്ഞു.

ഏത്തമിട്ടവര്‍ അതിന് തക്ക എന്ത് തെറ്റാണ് ചെയ്തതെന്ന് സംസ്ഥാന പോലീസ് മേധാവി അന്വേഷിക്കണം. മൂന്നാഴ്ചക്കുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. റിപ്പോര്‍ട്ട് ലഭിച്ച ശേഷം കേസ് കണ്ണൂരില്‍ നടക്കുന്ന സിറ്റിംഗില്‍ പരിഗണിക്കുമെന്നും ഉത്തരവില്‍ പറയുന്നു.

കോവിഡ് ബാധയുടെ പശ്ചാത്തലത്തില്‍ പോലീസ് ഉദ്യോഗസ്ഥരും ആരോഗ്യ പ്രവര്‍ത്തകരും നടത്തുന്ന മഹത്തായ സേവനം ഹൈക്കോടതി പോലും എടുത്തു പറഞ്ഞിട്ടുണ്ട്. ഒരു സാഹചര്യത്തിലും പോലീസ് നിയമം ലംഘിക്കരുതെന്ന് ഹൈക്കോടതി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നാല്‍ കണ്ണൂര്‍ എസ്പി യെ പോലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ പരസ്യമായി ശിക്ഷ വിധിക്കുന്ന കാഴ്ചയാണ് കണ്ണൂരില്‍ കണ്ടത്. നിയമം കര്‍ശനമായി നടപ്പിലാക്കണം. എന്നാല്‍ ശിക്ഷ പോലീസ് തന്നെ നടപ്പിലാക്കുന്നത് പോലീസ് ആക്റ്റിന്‍റെ  ലംഘനമാണ്. ശിക്ഷ വിധിക്കാന്‍ പോലീസിന് അധികാരമില്ല. വീട്ടില്‍ സുരക്ഷിതരായിരിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശം കൃത്യമായി അനുസരിക്കണമെന്നും കമ്മീഷന്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...