പത്തനംതിട്ട : എസ് എച്ച് ആർ ഹ്യൂമൺ റൈറ്റ്സ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ലോകമെമ്പാടും മനുഷ്യാവകാശ ദിനം ആചരിച്ചു. പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരവിപേരൂർ ഓതറ ഗ്ലോറിയ ഭവനിൽ അന്തേവാസികൾക്ക് ഭക്ഷണം നൽകിയും, കേക്ക് മുറിച്ചും ആഘോഷം നടന്നു. ജില്ലാ സെക്രട്ടറി രഞ്ജിത് പി ചാക്കോ യുടെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗവും,എസ് എച്ച് ആർ യൂത്ത് പത്തനംതിട്ട ജില്ലാ പ്രസിഡന്റുമായ അഡ്വക്കേറ്റ് വി. റ്റി. അജോമോൻ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
പുല്ലാട് നാട്ടുക്കൂട്ടം വർക്കിംഗ് പ്രസിഡന്റ് ശ്രീ അമ്പോറ്റി കിഴക്കേടത്ത് മുഖ്യ പ്രഭാഷണം നടത്തി. ഫാദർ സച്ചിൻ കുരിയാക്കോസ് അനുഗ്രഹ പ്രഭാഷണവും നടത്തി. എസ് എച്ച് ആർ വനിത സംസ്ഥാന ട്രഷറർ സിനി അനിൽകുമാർ, ജില്ലാ ഭാരവാഹികളായ ബിനോയ് ഫിലിപ്പ്, ഡോ. അനിൽ ഷാജി, റീന ബിബിൻ, രതീഷ് കുഞ്ഞുമോൻ, രാജൻ മാലേത്ത് എന്നിവർ പ്രസംഗിച്ചു. ജലജാ.വി, റീന ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ എസ് എച്ച് ആർ മീഡിയ ഗ്രൂപ്പ് ഗാനങ്ങൾ ആലപിച്ചു.
എസ് എച്ച് ആർ യൂത്ത് കമ്മിറ്റി അംഗം സനൂപ് കുമ്പനാട് മനുഷ്യാവകാശ പ്രതിജ്ഞ ചൊല്ലികൊടുത്തു.