തിരുവനന്തപുരം : ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മിഷന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഇന്‍വെസ്റ്റിഗേഷന്‍) ആയി ചുമതലയേറ്റു. കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ (കെ.എഫ്.സി) ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായിരിക്കെയാണ് അദ്ദേഹത്തെ മനുഷ്യാവകാശ കമ്മീഷനില്‍ പുതിയ പദവിയില്‍ നിയമിച്ചത്. കമ്മീഷന്‍ സെക്രട്ടറി ടി.വിജയകുമാര്‍, അഡ്മിനിസ്‌ട്രേറ്റിവ് ഓഫിസര്‍ എച്ച്.നിസാര്‍, കമ്മീഷന്‍ എസ്പി എസ്.ദേവമനോഹര്‍, ഡിവൈഎസ്പി പി.നിയാസ്, സിഐ ആര്‍.രാജേഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് തച്ചങ്കരിയെ സ്വീകരിച്ചു.
ടോമിന്‍ ജെ.തച്ചങ്കരി മനുഷ്യാവകാശ കമ്മീഷന്‍ ഡി.ജി.പി ആയി ചുമതലയേറ്റു
RECENT NEWS
Advertisment