Saturday, June 22, 2024 2:02 pm

നൂറനാട്ടെ അക്കേഷ്യാമരങ്ങൾ അപകടക്കെണിയാകുന്നു

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : മഴയും കാറ്റും നൂറനാട്ടുകാർക്ക് പേടിസ്വപ്നമാകുന്നു. ഉണങ്ങിയും ചുവടുദ്രവിച്ചും കേടുവന്നും നിൽക്കുന്ന അക്കേഷ്യാമരങ്ങൾ ഏതുസമയത്തും നിലംപൊത്താവുന്ന നിലയിലായതാണ് നാട്ടുകാരുടെ ഉറക്കംകെടുത്തുന്നത്. വീടുകളുടെയും ഹൈടെൻഷനടക്കമുള്ള വൈദ്യുതിക്കമ്പികളുടെയും മുകളിലേക്കു ചാഞ്ഞുനിൽക്കുന്ന മരങ്ങൾ ജീവഹാനിപോലും ഉണ്ടാക്കിയേക്കാം. മരങ്ങൾ മുറിച്ചുനീക്കണമെന്നാവശ്യപ്പെട്ട് ധാരാളം പരാതികൾ കളക്ടർ ഉൾപ്പെടെയുള്ളവർക്കു നൽകിയിട്ടും പരിഹാരമുണ്ടായിട്ടില്ല. നൂറനാട് എരുമക്കുഴി ചന്തയിൽനിന്ന്‌ പാറ ജംഗ്ഷനിലേക്കുള്ള കല്ലട ജലസേചന കനാൽ (കെ.ഐ.പി.) റോഡിന്റെ വശത്തുള്ള അക്കേഷ്യാമരങ്ങളും കെ.പി.റോഡരികിൽ ലെപ്രസി സാനറ്റോറിയം ഭാഗത്തുള്ള മരങ്ങളുമാണ് അപകടക്കെണിയായിരിക്കുന്നത്. വനവത്കരണത്തിന്റെ ഭാഗമായി വർഷങ്ങൾക്കുമുൻപ്‌ നട്ടവയാണിവ. കേടുപിടിച്ച മരങ്ങളും മരച്ചില്ലകളും മഴയും കാറ്റുമുള്ളപ്പോൾ വൈദ്യുതിലൈനിലേക്കു വീണ് മണിക്കൂറുകളോളം വൈദ്യുതി മുടങ്ങുന്നതും പതിവാണ്. മരംവീണ് കെ.പി.റോഡിൽ ഗതാഗതതടസ്സവും ഉണ്ടാകാറുണ്ട്.

കനാൽറോഡിന്റെ ഭാഗത്ത് ഒട്ടേറെ മരങ്ങളാണ് ഉണങ്ങിനിൽക്കുന്നത്. പല മരങ്ങളും വീടുകൾക്കു മുകളിലേക്കു ചാഞ്ഞുനിൽക്കുകയാണ്. മരങ്ങൾ കെ.ഐ.പി.യുടെ സ്ഥലത്തു നിൽക്കുന്നതിനാൽ ആളുകൾക്കു വെട്ടിമാറ്റാനാകില്ല. അക്കേഷ്യാമരത്തിന്റെ വേരുകൾ ആഴത്തിൽ ഭൂമിയിലേക്ക് ഇറങ്ങുന്നതിനാൽ സമീപത്തുള്ള പുരയിടങ്ങളിൽ കൃഷികൾ ചെയ്യാനുമാകുന്നില്ല. നാട്ടുകാർ പരാതിനൽകിയതോടെ അപകടകരമായ മരങ്ങൾ മുറിച്ചുനീക്കണമെന്ന് കളക്ടർ കെ.ഐ.പി. ഉദ്യോഗസ്ഥർക്കും സോഷ്യൽ ഫോറസ്ട്രി ഉദ്യോഗസ്ഥർക്കും നിർദേശം നൽകിയിരുന്നു. മാസങ്ങൾകഴിഞ്ഞിട്ടും നടപടിയായിട്ടില്ല. മരങ്ങൾ മുറിച്ചുമാറ്റണമെന്നാവശ്യപ്പെട്ട് നാട്ടുകാർ വീണ്ടും പരാതി നൽകിയിട്ടുണ്ട്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അപകടക്കെണിയൊരുക്കി അടൂർ ബൈപ്പാസിലെ വട്ടത്തറപ്പടി

0
അടൂർ : വട്ടത്തറപ്പടി എന്നു കേട്ടാൽ തന്നെ അപകടപ്പടിയല്ലേ എന്ന് നാട്ടുകാർ...

കൈ കഴുകാൻ വെള്ളം നൽകിയില്ല ; 67 വയസുള്ള അമ്മയുടെ കൈ തല്ലിയൊടിച്ച് മകൻ...

0
കൊല്ലം: കൊല്ലം കടയ്ക്കലിൽ അറുപത്തിയേഴുകാരിയായ അമ്മയുടെ കൈ അടിച്ചൊടിച്ച മകൻ അറസ്റ്റിൽ....

വീണ്ടും അതിതീവ്ര മഴയ്ക്ക് സാധ്യത ; മലപ്പുറത്ത് ഇന്ന് റെഡ് അലര്‍ട്ട് ; 7...

0
തിരുവനന്തപുരം : സംസ്ഥാനത്ത് വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. മധ്യ-വടക്കൻ...

റോഡരികിലെ മരച്ചുവട് ദ്രവിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നതു കാരണം ജീവഭയത്തിൽ ഒരു കുടുംബം

0
പള്ളിക്കൽ : റോഡരികിലെ മരച്ചുവട് ദ്രവിച്ച് അപകടാവസ്ഥയിൽ നിൽക്കുന്നതു കാരണം ജീവഭയത്തിൽ...