പത്തനംതിട്ട : ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിക്കല്‍ വില്ലേജില്‍ ഇളമ്പള്ളിയില്‍ മുറിയില്‍ പൂമൂട് കൃഷ്ണവിലാസം വീട്ടില്‍ മണിയനാണ് പിടിയിലായത്. മണിയനും ഭാര്യ സുജാതയും ഏറെ നാളുകളായി കുടുംബപരമായ പ്രശ്നങ്ങള്‍ കാരണം പിണങ്ങി വേറെ വീട്ടില്‍ താമസിച്ചുവരികയായിരുന്നു.
ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് ഉച്ചയ്ക്ക് ചക്കന്‍ചിറ മലയിലുള്ള റബ്ബര്‍ പുരയിടത്തില്‍ വിറക് ശേഖരിക്കാനെത്തിയ ഭാര്യയെ മണിയന്‍ വെട്ടിരുമ്പ് കൊണ്ട് തലയ്ക്കും, കൈയ്ക്കും ഗുരുതരമായി വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം കടക്കുകയായിരുന്നു. അടൂര്‍ പോലീസാണ് പ്രതിയെ പിടികൂടിയത്.