Wednesday, May 14, 2025 7:06 pm

ഭാര്യയെയും 4 വയസുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

മംഗളൂരു : മംഗളൂരുവിലെ പക്ഷികെരെയിൽ ഭർത്താവ് ഭാര്യയെയും നാലുവയസ്സുള്ള മകനെയും കൊലപ്പെടുത്തിയ ശേഷം ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. സഹകരണ ബാങ്കിൽ ജോലി ചെയ്തിരുന്ന കാർത്തിക് ഭട്ട് (32) ആണ്, ഭാര്യ പ്രിയങ്ക (28), ഇവരുടെ നാലുവയസ്സുള്ള മകൻ ഹൃദ്യൻ എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. ദമ്പതികൾ തമ്മിലുണ്ടായിരുന്ന കുടുംബ വഴക്കാണ് ക്രൂര കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും, ഇതിനാൽ തന്നെ ഇരുവരും ഒരു വീട്ടിലെ രണ്ടു മുറികളിലായാണ് കഴിഞ്ഞിരുന്നതെന്നുമാണ് റിപ്പോർട്ട്. ഇവർക്കൊപ്പം വീട്ടിൽ താമസിച്ചിരുന്ന കാർത്തിക്കിൻ്റെ പിതാവ് ജനാർദൻ ഭട്ട് പക്ഷികെരെ ജംഗ്ഷനു സമീപം ഹോട്ടൽ നടത്തുകയായിരുന്നു. സംഭവ ദിവസം പിതാവ് ജോലിസ്ഥലത്തായിരുന്ന സമയത്താണ് കാർത്തിക് ഭാര്യയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മകനും മരുമകളും പേരക്കുട്ടിയും മുറിയിൽ തന്നെയുണ്ടെന്ന് കരുതി ജനാർദന ഭട്ട് ശനിയാഴ്ചയും പതിവുപോലെ ഹോട്ടലിലേക്ക് പോയി. കാർത്തിക്കിൻ്റെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പോലീസ് ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് ഇരുവരുടെയും മൃതദേഹങ്ങൾ മുറിക്കുള്ളിൽ കണ്ടെത്തിയത്. സംഭവത്തിൽ അസ്വാഭിവിക മരണത്തിനു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കശ്മീരിൽ ലഷ്കർ പ്രാദേശിക കമാൻഡർ ഉൾപ്പെടെ മൂന്ന് ഭീകരവാദികളെ സൈന്യം വധിച്ചു

0
ജമ്മു: ജമ്മു കാശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ഭീകരവാദികളെ വധിച്ചെന്ന് സ്ഥിരീകരിച്ച് സൈന്യം....

റാന്നി നിയോജക മണ്ഡലത്തിൽ ജനകീയ ജലസംരക്ഷണ പരിപാലന പദ്ധതി നടപ്പാക്കുമെന്ന് അഡ്വ. പ്രമോദ് നാരായൺ...

0
റാന്നി: റാന്നി നിയോജക മണ്ഡലത്തിലെ ജല ദൗർലഭ്യത്തിന് ശാശ്വത പരിഹാരം കാണുന്നതിന്...

കേണല്‍ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമര്‍ശം ; മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് മധ്യപ്രദേശ് ഹൈക്കോടതി

0
ഭോപാല്‍: കേണല്‍ സോഫിയ ഖുറേഷിക്കെതിരേ അധിക്ഷേപകരമായ പരാമര്‍ശം നടത്തിയ ബിജെപി മന്ത്രി...

വനംവകുപ്പിനെതിരെ ഭീഷണി മുഴക്കിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച് സിപിഐഎം പത്തനംതിട്ട...

0
പത്തനംതിട്ട: വനംവകുപ്പിനെതിരെ ഭീഷണിമുഴക്കിയ കെ യു ജനീഷ് കുമാര്‍ എംഎല്‍എയെ പിന്തുണച്ച്...