കെ.രാമവർമ്മ സാഹിത്യ പുരസ്കാരം 2024 ; എൻ എസ് സുമേഷ് കൃഷ്ണന്

For full experience, Download our mobile application:
Get it on Google Play

പന്തളം: യുവ കവികൾക്കായി പാലസ് വെൽ ഫെയർ സൊസൈറ്റി, പന്തളം ഏർപ്പെടുത്തിയ കെ.രാമവർമ്മ സാഹിത്യ പുരസ്കാരം – 2024 എൻ എസ് സുമേഷ് കൃഷ്ണൻ ( നിർമ്മലാ ഭവൻ, തലയൽ, ആറാലുംമൂട് പി.ഒ തിരുവനന്തപുരം ) രചിച്ച “കടന്നൽക്കുത്ത് ‘ എന്ന കവിതക്ക് ലഭിച്ചു. 10,001 (പതിനായിരത്തി ഒന്ന്) രൂപയും ശില്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. പ്രശസ്ത കവി കെ. രാജഗോപാൽ, പ്രശസ്ത സാഹിത്യ നിരൂപകൻ ഡോ. എസ്സ് എസ്സ് ശ്രീകുമാർ, എഴുത്തുകാരനും നിരൂപകനുമായ സുരേഷ് പനങ്ങാട്, എന്നിവർ അടങ്ങിയ സമിതിയാണ് പുരസ്കാരത്തിനായി ‘കടന്നൽക്കുത്ത് “എന്ന കവിത തെരഞ്ഞെടുത്തത്. 2024 നവംബർ 17-ാം തീയതി ഞായറാഴ്ച്ച വൈകിട്ട് പന്തളം പാലസ് വെൽഫെയർ സൊസൈറ്റി ഹാളിൽ നടക്കുന്ന പൊതു സമ്മേളനത്തിൽ സാഹിത്യകാരിയും മാധ്യമ പ്രവർത്തകയുമായ സരിതാ മോഹൻ ഭാമ പുരസ്കാരദാനം നിർവഹിക്കും. നിരവധി സാഹിത്യ ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള സുമേഷ് കൃഷ്ണന് ഒ.എൻ.വി യുവ സാഹിത്യ പുരസ്കാരം ഉൾപ്പെടെയുള്ള അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരുമല ദേവസ്വം ബോർഡ് ഹയർ സെക്കൻ്ററി സ്കൂളിൽ മലയാളം അദ്ധ്യാപകനാണ്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...