തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം : ഗതാഗതം നിയന്ത്രിക്കുന്നത് വസ്ത്രാലയത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക് നിയന്ത്രിക്കാന്‍ പോലീസിന്റെ ഭാഗത്ത് നിന്നും നടപടിയില്ല. നഗരത്തിലെ മഹാലക്ഷ്മി സില്‍ക്സ് എന്ന വസ്ത്രാലയത്തിന് മുന്നിലെ വാഹന തിരക്കാണ് റോഡില്‍ ഗാതാഗതക്കുരുക്ക് വര്‍ധിക്കാന്‍ പ്രധാന കാരണം. വസ്ത്രാലയത്തിലെ സെക്യൂരിറ്റി ജീവനക്കാരാണ് ഇവിടെ തിരക്ക് നിയന്ത്രിക്കുന്നത്. റോഡിലൂടെ പോകുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ ഉള്‍പ്പെടെ സെക്യൂരിറ്റി ജീവനക്കാര്‍ അവര്‍ക്ക് തോന്നിയത് പോലെ തടഞ്ഞിടുകയാണ്. വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തിനുവേണ്ടി ഇവിടെ മനപ്പൂര്‍വം ഗതാഗതക്കുരുക്ക് സൃഷ്ടിക്കുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തങ്ങളുടെ സ്ഥാപനത്തില്‍ വലിയ തിരക്കും വ്യാപാരവും ഉണ്ടെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്‌ഷ്യം വെക്കുന്നത്.

രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ വെറും ഒരുകിലോമീറ്റര്‍ ദൂരം മാത്രമാണുള്ളത്. ഇവിടെ ഗതാഗതം നിയന്ത്രിക്കാന്‍ പോലീസ് ഇല്ലാത്തതിനാല്‍ മണിക്കൂറുകളോളം റോഡില്‍ ഇഴഞ്ഞു നീങ്ങുന്ന വാഹനങ്ങള്‍ ഓവര്‍ഹീറ്റ് മൂലം കരാറിലാകുകയാണ്. മുത്തൂര്‍ മുതല്‍ പന്നിക്കുഴി വരെയുള്ള ഭാഗത്ത് റോഡില്‍ ഡിവൈറുകള്‍ സ്ഥാപിച്ചെങ്കില്‍ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വതമായ പരിഹാരം കാണുവാന്‍ കഴിയു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ മണിക്കൂറുകളോളം ഗതാതക്കുരുക്കില്‍ അകപ്പെടുകയാണ്. സ്വകാര്യ വസ്ത്രാലയം നടത്തുന്ന ഈ അനധികൃത വഴി തടയല്‍ അധികാരികള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രധാന പാതയായ എം.സി റോഡിലാണ് സ്വകാര്യ സ്ഥാപനത്തിന്റെ ധിക്കാരം അരങ്ങേറുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...