ന്യൂഡൽഹി : ഡൽഹിയിലെ ശ്രദ്ധ വാക്കറിന് സമാനമായി ഝാർഖണ്ഡിലും കൊലപാതകം. ഭാര്യയെ കൊന്ന് 12 കഷ്ണങ്ങളാക്കി ഉപേക്ഷിച്ച ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ബോറിയോ പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. റൂബിക പഹാദിൻ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ ഭർത്താവ് ദിൽദാർ അൻസാരിയാണ് പിടിയിലായത്. ശനിയാഴ്ച വൈകുന്നേരം സന്താലി മോമിൻ തോലയിലെ ഒരു കച്ച ഹൗസിൽ നിന്നും യുവതിയുടെ ശരീര ഭാഗങ്ങൾ പോലീസ് കണ്ടെടുത്തു. കഴുത്ത് ഉൾപ്പെടെയുള്ള ശരീരത്തിന്‍റെ പല ഭാഗങ്ങളും ഇതുവരെ കണ്ടെത്താനായിട്ടില്ല. 22 വയസ്സുകാരിയായ റൂബികയും 25 വയസ്സുകാരനായ ദിൽദാറും കഴിഞ്ഞ രണ്ട് വർഷമായി ഒരുമിച്ചാണ് താമസിക്കുന്നത്. റൂബികയെ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കാണാതായിരുന്നു. പിന്നാലെ യുവതിയുടെ കുടുംബം പോലീസിൽ പരാതി നൽകുകയായിരുന്നു.
മാംസക്കഷണങ്ങൾക്കായി ചീറിപ്പായുന്ന നായക്കൂട്ടത്തെ ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികൾ വിവരം പോലീസിൽ അറിയിക്കുകയായിരുന്നു. പരിശോധനയിൽ മാംസക്കഷണങ്ങൾ (കാലുകൾ) മനുഷ്യ ശരീരത്തിന്‍റെതാണെന്ന് കണ്ടെത്തി. ഗ്രാമവാസികൾ പോലീസിൽ വിവരമറിയിച്ചു. സംഭവസ്ഥലത്തെത്തിയ പോലീസുകാർ അന്വേഷണം നടത്തുന്നതിനിടെ പൂട്ടിയിട്ട വീട്ടിലെത്തിയപ്പോൾ വികൃതമാക്കിയ നിലയിൽ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി.
ഇലക്ട്രിക് കട്ടർ പോലുള്ള മൂർച്ചയുള്ള ഉപകരണം കൊണ്ടാണ് ശരീരം മുറിച്ചതെന്നാണ് സൂചന. ദിൽദാറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാകൂ എന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ വിമർശനവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്. ഹേമന്ത് സോറൻ സർക്കാരിന്‍റെ കാലത്ത് പെൺകുട്ടികൾക്ക് നേരെയുള്ള ആക്രമണം വർദ്ധിച്ചതായി ബിജെപി ആരോപിച്ചു.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.