മദ്യപിച്ചെത്തിയ ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

ഏറ്റുമാനൂർ : കുടുംബവഴക്കിനെ തുടർന്നു ഭർത്താവ് ഭാര്യയെ ചുറ്റിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി. തെള്ളകം നെടുമലക്കുന്നേൽ ടോമിയുടെ ഭാര്യ മേരിയാണ് (50) മരിച്ചത്. ടോമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി 10.30നാണു സംഭവം. മദ്യപിച്ചെത്തിയ ടോമി ഭാര്യയുമായി വഴക്കുകൂടി. ഇതിനിടെ ചുറ്റിക ഉപയോഗിച്ചു മേരിയെ അടിച്ചുവീഴ്ത്തി. തുടർന്ന് ഇരുമ്പു കമ്പികൊണ്ടു തലയ്ക്കു പിന്നിൽ അടിച്ചെന്നും പോലീസ് പറഞ്ഞു.

ഭാര്യയുടെ മരണം ഉറപ്പിച്ചശേഷം ഇയാൾ, കണ്ണൂർ ഇരിട്ടിയിലുള്ള സഹോദരനെ ഫോണിൽ വിളിച്ചു സംഭവം അറിയിച്ചു. ഇദ്ദേഹം അതിരമ്പുഴ വേദഗിരിയിലുള്ള മറ്റൊരു സഹോദരനെ വിവരം അറിയിക്കുകയായിരുന്നു. ഇവർ അറിയിച്ചതിനെ തുടർന്ന് സിഐ ടി.ആർ.രാജേഷ് കുമാറിന്റെ നേതൃത്വത്തിൽ പോലീസെത്തി. വീടിന്റെ ഹാളിലാണ് മൃതദേഹം കിടന്നിരുന്നത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന ടോമി ഭാര്യയുമായി വഴക്കുണ്ടാക്കിയിരുന്നുവെന്നു സമീപവാസികൾ പോലീസിനു മൊഴി നൽകി. നിർമാണത്തൊഴിലാളിയാണ് ടോമി. ഇന്ന് ഇൻക്വസ്റ്റ് പൂർത്തിയാക്കിയശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റും. ഇവർക്കു മക്കളില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം ; കൊച്ചിയിൽ 21 വിദ്യാർത്ഥികൾക്കെതിരെ...

0
കൊച്ചി: ഫുട്ബോൾ മത്സരത്തിനിടെ പെൺകുട്ടിക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചു....

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...