തൃശ്ശൂരിൽ ഭാര്യയെയും മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്

For full experience, Download our mobile application:
Get it on Google Play

തൃശ്ശൂർ : വലപ്പാട് ബീച്ചിൽ ഭാര്യയെയും നാലര വയസ്സുള്ള മകനെയും കഴുത്തറുത്ത് കൊലപ്പെടുത്തി ഭർത്താവ്. തെക്കിനിയേടത്ത് വിജേഷാണ് ഭാര്യ വിസ്മയയെയും മകൻ ദക്ഷിനെയും കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെ ഒന്നരയോടെയായിരുന്നു സംഭവം. കൊലപാതകത്തിന് പിന്നാലെ ആത്മഹത്യക്ക് ശ്രമിച്ച പ്രതി വിജേഷ് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിസ്മയയുടെ കരച്ചിൽ കേട്ട് സഹോദരൻ വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കഴുത്തറത്ത നിലയിൽ വിസ്മയയെ കണ്ടെത്തിയത്. തുടർന്ന് മകനെയും കൊണ്ട് മറ്റൊരു മുറിയിൽ കയറി വാതിലടച്ച വിജേഷ് മകനെയും കൊലപ്പെടുത്തുകയായിരുന്നു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വലപ്പാട് പോലീസ് വിജേഷിനെയും മകനെയും ആശുപത്രിയിലെത്തിച്ചു. എന്നാൽ മകനെ രക്ഷിക്കാനായില്ല. ബ്ലേഡ് ഉപയോഗിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവർ തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് വിവരം. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം മൃഗശാല മാറ്റാൻ അനുവദിക്കില്ല! ശക്തമായ സമരവുമായി ജനകീയ സമിതി രംഗത്ത്

0
തിരുവനന്തപുരം: 167 വർഷത്തിലേറെ പഴക്കമുള്ള മൃഗശാല തലസ്ഥാന നഗരിയുടെ ഹൃദയ ഭാഗത്തു...

രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ട് വീണ്ടും വിവാദ പരാമർശം ; ‘അയാൾക്ക് വേണ്ടത് ഷോക്ക് ട്രീറ്റ്മെന്റ്’;...

0
തിരുവനന്തപുരം: രാഹുൽ ഗാന്ധിയ്ക്ക് നേരെ വീണ്ടും അധിക്ഷേപ പരാമർശങ്ങളുമായി കേരള ബിജെപി...

ഡൽഹിയിൽ തെരുവ് യുദ്ധം! എൻ.എസ്.യു.ഐ പ്രതിഷേധത്തിൽ വൻ സംഘർഷം; പ്രവർത്തകർക്ക് ക്രൂരമർദ്ദനം, നിരവധി പേർ...

0
ന്യൂഡൽഹി: മർദന പരാതിയിൽ എഫ്ഐആർ ഇടാത്തതിൽ പ്രതിഷേധിച്ച് ദില്ലിയിൽ രാത്രിയിൽ എൻ...

പട്ടാപ്പകൽ റോഡരികിൽ മോഷണം ; കടയ്ക്ക് മുന്നിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുമായി കള്ളൻ...

0
നാട്ടുകൽ:പാലക്കാട് ചെത്തല്ലൂരിൽ പട്ടാപ്പകൽ കടയ്ക്ക് മുന്നിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടർ മോഷ്ടിച്ചു. ചെത്തല്ലൂരിൽ...