ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ഭാര്യയെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം ശിക്ഷ. പുനലൂർ മണിയാർ സ്വദേശിനി മഞ്ജുവിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് അച്ചൻകോവിൽ സ്വദേശി മണികണ്ഠനെയാണ് കൊല്ലം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2022 ഫെബ്രുവരി 2നായിരുന്നു സംഭവം. തമ്മിലുണ്ടായ വഴക്കിനിടെ മണിയാറിലെ വാടക വീട്ടിൽ വെച്ചാണ് മണികണ്ഠൻ മഞ്ജുവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം മഞ്ജുവിന്റെ കൂട്ടുകാരിയെയും ബന്ധുക്കളെയും ഫോണിൽ വിളിച്ച പ്രതി താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറഞ്ഞു.

വീട്ടിൽ പതിവായി വഴക്കുണ്ടാക്കിയ ശേഷം ഇത്തരത്തിൽ ഫോണിൽ വിളിച്ച് അറിയിക്കുക മണികണ്ഠന്റെ സ്ഥിരം പ്രവർത്തിയായിരുന്നു. അതിനാൽ തന്നെ മഞ്ജു കൊല്ലപ്പെട്ടെന്ന് പറഞ്ഞപ്പോൾ ആരും കാര്യമാക്കിയില്ല. രാവിലെ മഞ്ജുവിന്റെ സഹോദരൻ മനോജ് വീട്ടിലെത്തിയപ്പോഴാണ് മഞ്ജു കൊല്ലപ്പെട്ടെന്ന് വ്യക്തമായത്. മഞ്ജുവിനെ കൊലപ്പെടുത്തിയ ശേഷം മണികണ്ഠനും കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പുനലൂർ പോലീസാണ് കേസ് അന്വേഷിച്ചത്. ജീവപര്യന്തത്തിന് പുറമേ ഒരു ലക്ഷം രൂപ പിഴയൊടുക്കാനും വിധിയിൽ പറയുന്നു. പിഴയടക്കാത്ത പക്ഷം ആറുമാസം കൂടി തടവ് അനുഭവിക്കേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : സംയുക്ത പ്രസ്താവനയിൽ 10 വിശാല തീരുമാനങ്ങൾ ഉൾപ്പെടുത്തുമെന്ന് സൂചന

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ സംയുക്ത പ്രസ്താവനയിൽ പത്ത് വിശാല തീരുമാനങ്ങൾ...

നേപ്പാളിലെ പ്രളയ ദുരന്തം ; മരണം 1,385 ആയി

0
കാഠ്മണ്ഡു: നേപ്പാള്‍ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 1,385 ആയി. ദുരിതബാധിത പ്രദേശങ്ങളില്‍...

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; ഇന്നലെയും വൈദ്യുതി നിയന്ത്രിക്കപ്പെട്ടു

0
കോഴിക്കോട്: സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു. ഇന്നലെയും പവര്‍കട്ട് ഉണ്ടായിരുന്നു. സ്വയം...

മാസപ്പടി കേസ് ; എജി തിങ്കളാഴ്ച സര്‍ക്കാരിന് നിയമോപദേശം നല്‍കും

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ എജി തിങ്കളാഴ്ചയോടെ സര്‍ക്കാരിന് നിയമോപദേശം നല്‍കും. അമേരിക്കയിലുള്ള...