കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബ വഴക്കിനെ തുടർന്ന് ഭർത്താവ് വീടിന് തീയിട്ടു. തീ പടർന്ന് ഭാര്യയ്ക്കും മകനും പൊള്ളലേറ്റു. പത്തനംതിട്ട വകയാർ കൊല്ലംപടിയിലാണ് സംഭവം. കൊല്ലംപടി സ്വദേശി സിജുവാണ് ഭാര്യ ബിന്ദുവിനും മക്കൾക്കുമൊപ്പം താമസിച്ചിരുന്ന വാടക വീടിന് തീവെച്ചത്. പുലർച്ചെ ഒന്നരയോടെയായിരുന്നു വീടിന് തീ വെച്ചത്. ഭാര്യയിലുള്ള സംശയമാണ് പ്രകോപന കാരണമെന്നാണ് വിവരം.

രജനിയും രണ്ടു കുട്ടികളുമാണ് ഈ സമയം വിട്ടിലുണ്ടായിരുന്നത്. ഇവരുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് രജനിയെയും കുട്ടികളെയും രക്ഷിച്ചത്. പൊള്ളലേറ്റ രജനിയെയും ഇളയ മകനെയും പത്തനംതിട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീടിന്‍റെ ഒരുഭാഗം പൂർണമായും കത്തി നശിച്ചു. തീകൊളുത്തിയശേഷം ഓടിരക്ഷപ്പെട്ട സിജുവിനെ പോലീസ് പിടികൂടി. രജനിയുടേയും സിജുവിന്‍റെയും രണ്ടാം വിവാഹമായിരുന്നു. വിവാഹ ശേഷം ഇരുവരും മക്കൾക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജി. സുധാകരനെതിരെ രൂക്ഷവിമർശനവുമായി എച്ച്. സലാം

0
ആലപ്പുഴ: അമ്പലപ്പുഴ എം എൽ എ ജി സുധാകരനെതിരെ രൂക്ഷവിമർശനവും വെല്ലുവിളിയുമായി...

ശ്വാസംമുട്ടൽ നേരിട്ട് അത്യാസന്ന നിലയിലായ കുഞ്ഞുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസ് റോഡിലെ കുഴിയിൽവീണു ;...

0
സംഭാൽ: യു.പിയിൽ റോഡിന്റെ ദുരവസ്ഥ കാരണം ആംബുലൻസ് രണ്ടു മണിക്കൂറിലധികം വഴിയിൽ...

പ്രിയ വർഗീസിന്റെ നിയമനം : ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ

0
ഡൽഹി: സിപിഎം നേതാവ് കെ കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ...

ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കാൻ ഇൻഫാന്റിനോ ; തെരഞ്ഞെടുപ്പ് ഏപ്രിലിൽ

0
സൂറിച്ച് : കടുത്ത എതിർപ്പുയരുന്നുണ്ടെങ്കിലും വരുന്ന ഫിഫ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും...