യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ഇടുക്കി ഉപ്പുതറയിൽ രജനിയെന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വീടിന് സമീപത്തുള്ള പറമ്പിലാണ് സുബിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇക്കഴിഞ്ഞ ജനുവരി ആറിനാണ് രജനിയെ വീട്ടിനുള്ളിൽ ചോര വാര്‍ന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. രജനിയുടെ കൊലപാതകത്തിൽ പ്രതിയെന്ന് പോലീസ് സംശയിക്കുന്നയാളാണ് ഭര്‍ത്താവ് സുബിൻ. രജനിയുടെ മരണത്തിന് പിന്നാലെ പോലീസ് സുബിനായി അന്വേഷണം ആരംഭിച്ചിരുന്നു.

ഉപ്പുതറ എംസി കവല സ്വദേശിയാണ് മലയക്കാവിൽ സുബിൻ. കഴിഞ്ഞ ദിവസം സുബിന്‍റെയും രജനിയുടെയും ഇളയമകൻ സ്കൂളിൽ നിന്ന് എത്തിയപ്പോഴാണ് രക്തം വാര്‍ന്ന നിലയിൽ രജനിയെ വീട്ടിനുള്ളിൽ കിടക്കുന്നത് കണ്ടത്. ഉടൻ കുട്ടി അയൽവാസികളെ വിവരം അറിയിച്ചു. ഉപ്പുതറ പോലീസ് നടത്തിയ പരിശോധനയിൽ തലക്ക് മുറിവേറ്റതായി കണ്ടെത്തുകയായിരുന്നു. മരിച്ച രജനിയും ഭർത്താവായ സുബിനും തമ്മിൽ കുടുംബ വഴക്ക് പതിവായിരുന്നു. തർക്കം കൊലപാതകത്തിലെത്തിയതായാണ് പോലീസ് സംശയിക്കുന്നത്. രജനിയുടെ മരണ ദിവസം ഉച്ചവരെ സുബിൻ വീട്ടിലുണ്ടായിരുന്നു. ഉച്ചയ്ക്കുശേഷം സുബിൻ ബസിൽ കയറിപോവുന്നതും നാട്ടുകാര്‍ കണ്ടിരുന്നു. രജനിയുടെ മരണത്തിനുശേഷം സുബിനെക്കുറിച്ച് വിവരങ്ങളൊന്നും ഉണ്ടായിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...