ഹൈദരാബാദ്: ഹൈദരാബാദ് കൂട്ട ബലാത്സംഗ കേസിൽ 350 പേജുകളുള്ള കുറ്റപത്രം സമർപ്പിച്ചു. പ്രായപൂർത്തിയാകാത്ത അഞ്ച് പേർ ഉൾപ്പെടെ ആറ് പ്രതികൾക്കെതിരെയാണ് കുറ്റപത്രം നൽകിയത്. മെയ് 28ന് ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ പതിനേഴുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിലാണ് പോലീസ് കുറ്റപത്രം സമർപ്പിച്ചത്. അഞ്ച് പ്രതികൾ പ്രായപൂർത്തിയാകാത്തവർ ആയതിനാല്‍ ജുവനൈൽ കോടതിയിലും വിചാരണ നടക്കുന്നുണ്ട്.
അതേസമയം അറസ്റ്റിലായ പ്രായപൂർത്തിയാകാത്ത നാലു പ്രതികൾക്ക് ജാമ്യം ലഭിച്ചു. ജൂൺ ആദ്യവാരമാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രായപൂർത്തിയാകാത്തവരായതിനാൽ പ്രതികളെ ജുവനൈൽ ഹോമിലേക്ക് മാറ്റുകയായിരുന്നു. കേസിലെ പ്രായപൂർത്തിയാകാത്ത നാല് പ്രതികൾക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡ് ആണ് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും എല്ലാ മാസവും ആദ്യ തിങ്കഴാഴ്ച ജില്ലാ പ്രൊബേഷൻ ഓഫീസറുടെ മുൻപാകെ ഹാജരായി ഒപ്പിടണമെന്നുമുള്ള വ്യവസ്ഥയിലാണ് ജാമ്യം.