ഹൈദരാബാദ് : ഹൈദരാബാദ് വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ദുബായില്‍ നിന്ന് ഹൈദരാബാദിലേക്ക് യാത്ര ചെയ്യുകയായിരുന്നു വനിതാ യാത്രക്കാരിയില്‍നിന്നും 94 ലക്ഷം രൂപ വിലമതിക്കുന്ന രണ്ട് കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പതിവ് കസ്റ്റംസ് പരിശോധനയില്‍ സംശയം തോന്നിയതോടെ കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ അഞ്ച് സ്വര്‍ണ്ണ ബാറുകളും 22 കാരറ്റ് ആഭരണങ്ങളും ബാഗേജില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി.
1427.63 ഗ്രാം ഭാരമുള്ള അഞ്ച് സ്വര്‍ണ്ണ ബാറുകളാണ് യുവതിയില്‍ നിന്നും പിടിച്ചെടുത്തത്. ഇതിന് ഏകദേശം 67.84 ലക്ഷം രൂപ വില വരും. 593.55 ഗ്രാം ഭാരമുള്ള ആഭരണങ്ങളുടെ വില 28.20 ലക്ഷം രൂപയാണ്. കസ്റ്റംസ് ആക്റ്റ്, 1962 ലെ വ്യവസ്ഥകള്‍ പ്രകാരം കള്ളക്കടത്ത് വസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണ്.