ഹൈദരാബാദ് : ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റില്‍ വന്‍ തീപിടിത്തം. ആന്ധ്രാപ്രദേശ്-തെലങ്കാന അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന ശ്രീശൈലം ഹൈഡ്രോ ഇലക്ട്രിക് പ്ലാന്റിലെ പവര്‍ ഹൗസില്‍ രാത്രിയിലാണ് തീപിടിത്തമുണ്ടായത്.
പത്തുപേരെ ഉടന്‍തന്നെ രക്ഷപ്പെടുത്തി. ഇവരില്‍ ആറുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒമ്പതു പേര് അകത്തു കുടുങ്ങിയിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നു. ഇവരെ രക്ഷപ്പെടുത്താനായി ദുരന്ത നിവാരണ സേനാംഗങ്ങള്‍ ശ്രമം തുടരുകയാണ്. കര്‍ണൂലില്‍നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ സഹായത്തിനുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.