ഇന്ത്യൻ വാഹന വിപണി ഇപ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് ഹ്യുണ്ടായ് പുറത്തിറക്കാൻ പോകുന്ന കുഞ്ഞൻ എസ്‌യുവിക്ക് വേണ്ടിയാണ്. ജൂലൈ 10 തിങ്കളാഴ്ചയാണ് ഈ വാഹനം ലോഞ്ച് ചെയ്യുന്നത്. ഇന്ത്യയിലെ സബ് 4 മീറ്റർ എസ്‌യുവി സെഗ്‌മെന്റിലേക്ക് വരുന്ന ഹ്യുണ്ടായ് എക്സ്റ്റർ എസ്‌യുവിയിൽ ആകർഷകമായ സവിശേഷതകളുണ്ടായിരിക്കും. ഇതിനകം തന്നെ എക്സ്റ്ററിന്റെ ചിത്രങ്ങളും സവിശേഷതകളും കമ്പനി പുറത്ത് വിട്ടിട്ടുണ്ട്. ഈ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്, 11,000 രൂപ നൽകിയാണ് വാഹനം ബുക്ക് ചെയ്യേണ്ടത്.
സ്പിരിറ്റ് ഓഫ് അഡ്വഞ്ചർ എന്ന ഡിസൈൻ സൂചനകൾ ഉപയോഗിച്ചാണ് ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ-എസ്‌യുവി നിർമ്മിച്ചിരിക്കുന്നത്. ഈ വാഹനത്തിന്റെ എക്സ്റ്റീരിയർ ഡിസൈനും ഇന്റീരിയർ ഫീച്ചറുകളും മികവ് പുലർത്തുന്നു. ടാറ്റ പഞ്ച്, മാരുതി ഫ്രോങ്ക്സ്, റെനോ കിഗർ, നിസാൻ മാഗ്‌നൈറ്റ് തുടങ്ങിയ വാഹനങ്ങളുമായിട്ടാണ് ഹ്യുണ്ടായ് എക്സ്റ്റർ എസ്‌യുവി മത്സരിക്കുന്നത്. ഈ സെഗ്‌മെന്റിൽ മറ്റ് വാഹനങ്ങളിൽ ഇല്ലാത്ത സവിശേഷതകളും ഹ്യുണ്ടായ് വാഹനത്തിൽ ഉണ്ടായിരിക്കും.
ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ-എസ്‌യുവിയിൽ എച്ച് ആകൃതിയിലുള്ള സിഗ്നേച്ചർ എൽഇഡി ഡിആർഎല്ലുകളും പ്രൊജക്ടർ ഹെഡ്‌ലാമ്പുകളും അടങ്ങുന്ന വലിയ പാരാമെട്രിക് ഗ്രില്ലാണ് നൽകിയിട്ടുള്ളത്. ഫ്ലോട്ടിങ് റൂഫ് ഡിസൈനും വാഹനത്തിലുണ്ട്. ബ്രിഡ്ജ്-ടൈപ്പ് റൂഫ് റെയിലുകളും പിന്നിൽ ഡീഫോഗറും വൈപ്പറും വാഷറും എക്സ്റ്ററിൽ ഉണ്ട്. ബ്ലാക്ക്-ഔട്ട് എ, ബി പില്ലറുകളും സ്ക്വയർ-ഓഫ് വീൽ ആർച്ചുകളും, ഡയമണ്ട് കട്ട് അലോയ് വീലുകളും എക്‌സ്‌റ്റർ മൈക്രോ-എസ്‌യുവിക്ക് പരുക്കനും സ്‌പോർട്ടിവുമായ ലുക്ക് നൽകുന്നു.
ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ എസ്‌യുവി അഞ്ച് വേരിയന്റുകളിൽ ലഭ്യമാകും. വ്യത്യസ്ത എഞ്ചിൻ, ട്രാൻസ്മിഷൻ കോമ്പിനേഷനുകൾ അടിസ്ഥാനമാക്കി ഈ വേരിയന്റുകൾ മൊത്തം 15 ഓപ്ഷനുകളിലായിരിക്കും വരുന്നത്. ആളുകൾക്ക് ആവശ്യമുള്ള രീതിയിൽ മാറ്റങ്ങൾ വരുത്തുന്നതിനായി ഉപഭോക്താക്കൾക്ക് ആറ് മോണോടോണുകളും മൂന്ന് ഡ്യുവൽ ടോൺ എക്സ്റ്റീരിയർ കളർ ഓപ്ഷനുകളും നൽകുന്നുണ്ട്. അറ്റ്ലസ് വൈറ്റ്, അബിസ് ബ്ലാക്ക് എന്നീ നിറങ്ങൾ മുതൽ വൈബ്രന്റ് കോസ്മിക് ബ്ലൂ, ഫിയറി റെഡ് വരെയുള്ള നിറങ്ങളിൽ ഇത് ലഭ്യമാകും.
അഞ്ച് മുതിർന്ന ആളുകൾക്ക് സുഖകരമായ യാത്ര ചെയ്യാൻ സാധിക്കുന്ന വിശാലവും സുഖപ്രദവുമായ വാഹനമായിരിക്കും ഹ്യുണ്ടായ് എക്സ്റ്റർ. ഈ മൈക്രോ എസ്‌യുവിയിൽ ഡ്രൈവർക്കുള്ള സൌകര്യങ്ങളെ പോലെ യാത്രക്കാർക്കും മികച്ച സൗകര്യങ്ങൾ നൽകുന്നുണ്ട്. യൂസർ ഫ്രണ്ട്സി ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് പാനൽ, മൾട്ടി-ഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവയെല്ലാം എക്സ്റ്ററിന്റെ സവിശേഷതകളാണ്.
ഇലക്ട്രിക് സൺറൂഫുമായിട്ടാണ് ഹ്യുണ്ടായ് എക്സ്റ്റർ വരുന്നത്. ഇത് ഈ സെഗ്മെന്റിൽ അധികം ഇല്ലാത്ത ഫീച്ചറാണ്. ലളിതമായ വോയിസ് കമാൻഡുകൾ ഉപയോഗിച്ച് ഈ സൺറൂഫ് നിയന്ത്രിക്കാൻ സാധിക്കും. വാഹനത്തിന്റെ മുന്നിലും പിന്നിലും ഡാഷ് ക്യാമറകളും കമ്പനി നൽകും. 2.31 ഇഞ്ച് എൽസിഡി ഡിസ്‌പ്ലേ, സ്‌മാർട്ട്‌ഫോൺ ആപ്പ് കണക്റ്റിവിറ്റി, ഒന്നിലധികം റെക്കോർഡിങ് മോഡുകൾ എന്നിവയുള്ള ഡ്യുവൽ ക്യാമറ ഡാഷ്-ക്യാമാണ് ഇതിലുണ്ടാവുക. ഈ സെഗ്മെന്റിൽ മറ്റൊരു വാഹനത്തിലും ഇല്ലാത്ത ഫീച്ചറാണ് ഇത്.
ഹ്യുണ്ടായ് എക്‌സ്‌റ്റർ മൈക്രോ-എസ്‌യുവി രണ്ട് എഞ്ചിൻ ഓപ്ഷനുകളിൽ പുറത്തിറങ്ങുമെന്നാണ് സൂചനകൾ. ഇ20 ഫ്യൂവലിൽ പ്രവർത്തിക്കാൻ കഴിയുന്ന 1.2 ലിറ്റർ കപ്പ പെട്രോൾ എഞ്ചിനാണ് ആദ്യത്തേത്. രണ്ടാമത്തെ ഓപ്ഷൻ 1.2 ലിറ്റർ ബൈഫ്യുവൽ കപ്പ പെട്രോൾ എഞ്ചിനാണ്, ഇത് സിഎൻജിയും സപ്പോർട്ട് ചെയ്യുന്നു. വെന്യു, ഓറ, ഗ്രാൻഡ് ഐ10 നിയോസ് തുടങ്ങിയ ഹ്യുണ്ടായ് മോഡലുകളിൽ കാണുച്ച നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ എഞ്ചിൻ 83 എച്ച്പി പവറും 113.8 എൻഎം ടോർക്കും ഉത്പാദിപ്പിക്കും. 5 സ്പീഡ് മാനുവൽ, 5സ്പീഡ് എഎംടി ഓപ്ഷനുകളിൽ വാഹനം ലഭ്യമാകും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033