Saturday, May 10, 2025 2:51 pm

“ക്യാപ്റ്റനല്ല, അതില്‍ പരിഹാസമുണ്ടല്ലോ ; ഞാൻ മുന്നണിപ്പോരാളി”; തിരുത്തി സതീശൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കര ഉപതിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ തന്നെ ‘ക്യാപ്റ്റൻ’ എന്ന് വിളിച്ച അണികളെ തിരുത്തി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. താൻ ക്യാപ്റ്റനല്ലെന്നും മുന്നണിപ്പോരാളി മാത്രമാണെന്നും സതീശൻ പറയുന്നു. കോൺഗ്രസിൽ ആര്‍ക്കും ഈ വിളിയോട് താല്‍പര്യമില്ല. അതിൽ പരിഹാസമുണ്ടെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു. അഭിമാനകരമായ വിജയമാണ് തൃക്കാക്കര. ഇത് പ്രതിപക്ഷത്തിനും കോൺഗ്രസിനും കൂടുതൽ ഊർജ്ജം നൽകും. കൂടുതൽ അച്ചടക്കമുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകും. സർക്കാർ പുറത്തു കൊണ്ടുവരേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പ്രോഗ്രസ് റിപ്പോർട്ടിന്റെ പേരിൽ സർക്കാർ ഇപ്പോൾ വ്യാപകമായി പ്രചരിപ്പിക്കുന്നു എന്ന വസ്തുത പുറത്തുകൊണ്ടുവരും. ഇതുമായി ബന്ധപ്പെട്ട് ഞങ്ങൾ ഒരു പഠനം നടത്തി.

അടിസ്ഥാനപരമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് വ്യാജപ്രചാരണം നടക്കുന്നത്. ഈ പ്രോഗ്രസ് റിപ്പോർട്ടിലെ യഥാർത്ഥ വിവരങ്ങൾ ഞങ്ങൾ ഉടൻ പൊതുജനങ്ങളിലേക്ക് എത്തിക്കും. അവർ ഇതിലെ പല കാര്യങ്ങളും ചെയ്തിട്ടില്ല. ചെയ്യാത്തതാണ് മിക്ക കാര്യങ്ങളും. ഇത് ഉടൻ റിലീസ് ചെയ്യും. സർക്കാർ ജനങ്ങളുടെ കാര്യങ്ങൾ ചെയ്താൽ ഞങ്ങൾ അതിനൊപ്പം ഉണ്ടാകും. എന്നാൽ കെ – റെയിൽ പോലുള്ള ജനവിരുദ്ധമായ കാര്യങ്ങളാണ് ചെയ്യുന്നതെങ്കിൽ, ഞങ്ങൾ അതിനെ ശക്തമായി എതിർക്കും.

സാമൂഹിക അന്തരീക്ഷം പ്രക്ഷുബ്ധമാണ്. വർഗീയ ശക്തികൾ ശക്തിപ്രാപിക്കുന്ന സാഹചര്യമാണ് കേരളത്തിലെ സർക്കാർ സൃഷ്ടിക്കുന്നത്. ഇതിൽ നിന്ന് സർക്കാർ പിൻമാറണം. എല്ലാ വർഗീയ പാർട്ടികളെയും ഒരുപോലെ നേരിടാനുള്ള കരുത്ത് സർക്കാർ കാണിക്കണം. കേരളത്തിൽ സർക്കാരിന്റെ ദൗർബല്യത്തിന് മീതെയാണ് ഇത്തരക്കാർ ശക്തി കാണിക്കുന്നത്. അവരെ ചെറുക്കാനും തോൽപ്പിക്കാനും യു.ഡി.എഫ് മുൻനിരയിലുണ്ടാകും. കേരളത്തിൽ ഒരു വർഗീയ ശക്തിയെയും തലയുയർത്താൻ അനുവദിക്കില്ലെന്നാണ് ഞങ്ങളുടെ നിലപാട്. ഞങ്ങൾ അത് തിരഞ്ഞെടുപ്പിൽ വളരെ വ്യക്തമായി അവതരിപ്പിച്ചു. അതിനുള്ള അംഗീകാരം കൂടിയാണ് ഈ വിജയം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ നടപടികളുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ

0
കൊച്ചി: സിനിമ മേഖലയിലെ ലഹരി ഉപയോഗത്തിൽ നടപടികളുമായി നാർകോട്ടിക് കൺട്രോൾ ബ്യൂറോ....

ആചാരങ്ങൾ ഒന്നൊന്നായി നിരോധിച്ച് ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റുകയാണെന്ന് മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ

0
റാന്നി : ആചാരങ്ങൾ ഒന്നൊന്നായി നിരോധിച്ച് ശബരിമലയെ വാണിജ്യകേന്ദ്രമാക്കി മാറ്റുകയാണെന്ന് മിസോറം...

ഐപിഎല്‍ താരങ്ങള്‍ക്ക് തിരികെ പോകാന്‍ പ്രത്യേക വന്ദേ ഭാരത് ട്രെയിൻ

0
ന്യൂഡല്‍ഹി: ഇന്ത്യ - പാക് സംഘര്‍ഷത്തെ തുടര്‍ന്ന് മത്സരം പാതിവഴിയില്‍ നിര്‍ത്തിയതിനു...

ഇന്ത്യ – പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തി പ്രദേശത്ത് ഒന്നിലധികം സ്ഫോടനങ്ങൾ

0
ജയ്പുർ: ഇന്ത്യ - പാക് സംഘർഷം രൂക്ഷമാകുന്നതിനിടെ രാജസ്ഥാൻ അതിർത്തിയിൽ സംശയാസ്പദമായ...