ഞാൻ കാൻസർ ബാധിതനല്ല, തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുത് ; ചിരഞ്ജീവി

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ്: കാന്‍സര്‍ ബാധിതനാണെന്ന അഭ്യൂഹങ്ങളില്‍ മൗനം വെടിഞ്ഞ് തെലുങ്ക് മെഗാസ്റ്റാര്‍ ചിരിഞ്ജീവി. താരം അര്‍ബുദ ബാധിതനാണെന്ന തരത്തില്‍ കഴിഞ്ഞദിവസമാണ് വാര്‍ത്തകള്‍ പുറത്ത് വന്നത്. താന്‍ കാന്‍സര്‍ ബാധിതനല്ലെന്നും തെറ്റായ വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ചിരഞ്ജീവി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു നടന്റെ പ്രതികരണം. അടുത്തിടെ ഒരു കാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് താന്‍ പോയിരുന്നു. അവിടെ വെച്ച് പറഞ്ഞവാക്കുകളാണ് ഇത്തരം വ്യാജവാര്‍ത്തകള്‍ക്ക് പരക്കാന്‍ കാരണമെന്നും അദ്ദേഹം വ്യക്തമാക്കി.

‘ഒരിക്കല്‍ കോളന്‍ സ്‌കോപ്പ് ടെസ്റ്റിന് വിധേയമായിരുന്നു. അന്ന് ശരീരത്തില്‍ നിന്ന് നോണ്‍ കാന്‍സൈറസ് പോളിപ്സുകള്‍ കണ്ടെത്തുകയും അത് നീക്കം ചെയ്തിരുന്നു. നേരത്തെ കണ്ടുപിടിച്ചതുകൊണ്ട് അത് നീക്കം ചെയ്യാന്‍ സാധിച്ചു. അല്ലായിരുന്നെങ്കില്‍ അത് കാന്‍സറായി മാറുമായിരുന്നു…എല്ലാവരും സമയാസമയം മുന്‍കരുതലുകള്‍ എടുക്കണമെന്നും മെഡിക്കല്‍ ടെസ്റ്റുകള്‍ക്കും കാന്‍സര്‍ സ്‌ക്രീനിങ്ങിനും വിധേയമാകണം എന്നായിരുന്നു പറഞ്ഞത്.. എന്നാല്‍ ചില മാധ്യമങ്ങള്‍ ഞാന്‍ പറഞ്ഞത് മനസിലാക്കാതെ എനിക്ക് കാന്‍സര്‍ വന്നെന്നും ചികിത്സിച്ചിട്ട് മാറ്റിയെന്നും വാര്‍ത്തകള്‍ കൊടുത്തു’. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...