വീണ്ടും ആര്‍എസ്എസ് വേദിയിൽ എം ജി വൈസ് ചാൻസിലർ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: ആർഎസ്എസ് അനുകൂല സംഘടനയുടെ പരിപാടിയിൽ വീണ്ടും പങ്കെടുത്ത് എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂത്ത്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ സംസ്ഥാന പഠനശിബിരത്തിൽ ഉദ്ഘാടകനായാണ് വൈസ് ചാൻസലർ പങ്കെടുത്തത്. തൻ്റെ പങ്കാളിത്തം വിവാദമാകുമെന്ന് ചടങ്ങിൽ തന്നെ വിസി പ്രസം​ഗിച്ചു. എം.ജി. യൂണിവേഴ്സിറ്റി വൈസ് ചാൻസലർ വിചാരകേന്ദ്രത്തിന്റെ പരിപാടിയിൽ പങ്കെടുത്തുവെന്ന് നാളെ മാധ്യമങ്ങൾ പറയും. പലരും എതിർക്കുകയും ചെയ്യും. പക്ഷേ താൻ പങ്കെടുക്കുന്നത് ഇന്റലക്ച്വൽ പരിപാടിയിലാണ്. അത് ആരും കാണില്ലെന്നുമായിരുന്നു വിസിയുടെ വിശദീകരണം.

ദേശസ്നേഹം, ധാർമികത, രാഷ്ട്രബോധം എന്നിവയാണ് എല്ലാത്തിലും വലുതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പരിപാടിയിൽ ജെൻസി തലമുറയുടെ സമരങ്ങളെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ജെൻസി തലമുറ അവരുടെ ചുമതല മറന്നുപോകുകയാണെന്നും വികസിത രാജ്യമെന്ന ലക്ഷ്യത്തിലേക്കുള്ള വളർച്ച തടയാൻ ആഭ്യന്തരമായി പിന്തുണയ്ക്കുന്നവരുടെ കൈകളിലെ ഉപകരണമായി അവർ മാറിയെന്നും മാവൂത്ത് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ സമഗ്ര പുരോഗതി തടയാനുള്ള വിദേശ ഗൂഢലക്ഷ്യങ്ങൾ തിരിച്ചറിയാൻ ജെൻസികൾക്ക് സാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...