ശിരസ് താഴുക ജനങ്ങൾക്ക് മുൻപിൽ മാത്രമാണ് ; ബിനോയ് വിശ്വം

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയില്‍ നടക്കുന്ന സിപിഐ സംസ്ഥാന സമ്മേളനത്തില്‍ സംസാരിച്ച് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ആയിരങ്ങൾ ആരും ക്ഷണിച്ചിട്ട് വന്നവരല്ലെന്നും അവർ സ്വയം തോന്നി സ്വന്തം മനസിന്‍റെ വിളിക്കേട്ട് വന്നവരാണെന്നും ബിനോയ് വിശ്വം പറഞ്ഞു. സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്മ്യൂണിസ്റ്റ് പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി, കടമയുടെ ഭാരം ഓർത്ത് തലകുനിയുന്നു. ശിരസ് താഴുക ജനങ്ങൾക്ക് മുൻപിൽ മാത്രമാണ്. പാർട്ടി വളരുന്നു, പക്ഷേ അതുപോര. പാർട്ടി കൂടുതൽ വേഗത്തിൽ വളരാൻ ശ്രമിക്കും. ഐക്യത്തിന്റെ പാതയിൽ സിപിഐ മുന്നോട്ട് പോകും.സിപിഐ ശക്തിപെടുമ്പോൾ ഇടതുപക്ഷം ശക്തിപ്പെടും എന്നും ബിനോയ് വിശ്വം പറഞ്ഞു.

സിപിഐ എല്‍ഡിഎഫിന്‍റെ വഴികാട്ടിയാണെന്നും സിപിഐ അധികാര കസേര വലിച്ചെറിഞ്ഞ് ഇടതു പക്ഷ ഐക്യത്തിന് ഇറങ്ങിയവരാണ്, സിപിഐ എപ്പോഴും വാഴ്ത്തു പാട്ടുകൾ പാടുന്നവരല്ല. വിമർശിക്കേണ്ട ഘട്ടങ്ങളിൽ വിമർശിക്കും. സിപിഐയുടെ വിമർശനം ശത്രുക്കൾക്ക് വേണ്ടി ആയിരിക്കില്ല. വിമർശിക്കുന്നത് എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനാണ്. രാജ്യത്തിന്‍റെ വെളിച്ചമാണ് എല്‍ഡിഎഫ്. ആ വെളിച്ചം കേട്ടുപോകാൻ പാടില്ല. ആ ജാഗ്രത എപ്പോഴും സിപിഐ കാണിക്കും. സിപിഐയുടെ വിമർശനം എല്ലാം എല്‍ഡിഎഫ് നന്നാകാൻ വേണ്ടിയാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് തോറ്റാൽ കേരളം തോൽക്കും. സിപിഐ-സിപിഎം ബന്ധം ദൃഢപ്പെടുത്താൻ സപിഐ ആഗ്രഹിക്കുന്നു എന്നും ബിനോയ് വിശ്വം പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുണ്ടക്കയം – കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി മറിഞ്ഞ് അപകടം

0
മുണ്ടക്കയം: മുണ്ടക്കയം - കുട്ടിക്കാനം പാതയിൽ പുല്ലുപ്പാറയ്ക്ക് സമീപം ലോറി...

പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ വീഴ്‌ചയിൽ സ്വകാര്യ ആശുപത്രി ഒരു കോടി രൂപ...

0
ഹൈദരാബാദ്: ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ പി.എച്ച്.ഡി വിദ്യാർത്ഥിയുടെ മരണത്തിലേക്ക് നയിച്ച ചികിത്സാ...

ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുടെ യുകെ സന്ദർശനം...

0
ചെന്നൈ: തമിഴ്നാട് ഗവർണർ രാജേന്ദ്ര വിശ്വനാഥ അർലെക്കറുടെ ഉപദേശപ്രകാരം മുഖ്യമന്ത്രി സി...

മാസപ്പടി കേസില്‍ ഇഡി നീക്കത്തിനെതിരെ മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി വിജയനെതിരായ ഇഡി നീക്കത്തില്‍ പ്രതികരിച്ച്...