Monday, May 5, 2025 10:57 am

എനിക്കൊരു അക്ഷരം പോലും മനസ്സിലായില്ല : കേന്ദ്രമന്ത്രിയുടെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : കേന്ദ്രമന്ത്രിയുടെ ഓഫീസ് ഹിന്ദിയിൽ നൽകിയ കത്തിന് തമിഴിൽ മറുപടി നൽകി ഡിഎംകെ എംപി. പുതുക്കോട്ട എം എം അബ്ദുല്ല എംപിയാണ് കേന്ദ്രമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന്‍റെ ഹിന്ദിയിലെ കത്തിന് തമിഴിൽ മറുപടി നൽകിയത്. തനിക്ക് ഒരു വാക്കു പോലും മനസ്സിലായില്ലെന്ന് എംപി സോഷ്യൽ മീിഡിയയിൽ കുറിച്ചു. ഡിഎംകെ നേതാവും രാജ്യസഭാ എംപിയുമാണ് എം എം അബ്ദുല്ല. ട്രെയിനിലെ ഭക്ഷണത്തിന്‍റെ ഗുണനിലവാരം, ശുചിത്വം എന്നിവയുമായി ബന്ധപ്പെട്ട് എംപി ഉന്നയിച്ച ചോദ്യങ്ങൾക്കാണ് മന്ത്രി ഹിന്ദിയിൽ മറുപടി നൽകിയത്. തനിക്ക് ഹിന്ദി അറിയില്ലെന്ന് കേന്ദ്ര മന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ നിരവധി തവണ ഓർമപ്പെടുത്തിയിട്ടും ആശയവിനിമയം ഹിന്ദിയിൽ തുടരുന്നുവെന്ന് എംപി സോഷ്യൽ മീഡിയയിൽ കുറിച്ചു.

രണ്ട് കത്തുകളുടെ പകർപ്പും അദ്ദേഹം പങ്കുവെച്ചു. റെയിൽവേ സഹമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള കത്ത് എപ്പോഴും ഹിന്ദിയിലാണ്. അദ്ദേഹത്തിന്‍റെ ഓഫീസിലെ ഉദ്യോഗസ്ഥരെ വിളിച്ച് എനിക്ക് ഹിന്ദി അറിയില്ല ദയവായി കത്ത് ഇംഗ്ലീഷിൽ അയയ്ക്കണമെന്ന് പറഞ്ഞതാണ്. എന്നിട്ടും ഹിന്ദിയിൽ അയച്ചു. അവർക്ക് മനസ്സിലാകാനായി ഞാൻ തമിഴിൽ മറുപടി അയച്ചു എന്നാണ് ഡിഎംകെ എംപി വ്യക്തമാക്കിയത്. ഇനി മുതൽ തന്നോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തണമെന്ന് ഡിഎംകെ എംപി തമിഴിൽ മന്ത്രിയോട് അഭ്യർത്ഥിച്ചു. ഹിന്ദി അടിച്ചേൽപ്പിക്കുന്നു എന്നാരോപിച്ച് ഡിഎംകെ കേന്ദ്ര സർക്കാരിനെതിരെ ഇതിന് മുൻപും രംഗത്തെത്തിയിരുന്നു. രാജ്യത്തിന്‍റെ അഖണ്ഡതയെ തകർക്കുന്നതാണ് കേന്ദ്ര നീക്കണമെന്ന് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ വിമർശിക്കുകയുണ്ടായി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേർ പിടിയിൽ

0
തിരുവനന്തപുരം : മുൻ വൈരാഗ്യത്താൽ യുവാവിന്റെ അച്ഛനെ കുത്തിപ്പരിക്കേല്പിച്ച കേസിൽ മൂന്നുപേരെ...

മാറ്റമില്ലാതെ തുടർന്ന സ്വർണ വിലയിൽ ഇന്ന് നേരിയ വർ​ദ്ധന

0
കൊച്ചി: മൂന്ന് ദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണ വില ഇന്ന് അൽപം...

മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ കുട്ടിക്കൂട്ടം പരിപാടി നടത്തി

0
പന്തളം : മങ്ങാരം ഗ്രാമീണ വായനശാല ജി. വി ബാലവേദിയുടെ ആഭിമുഖ്യത്തിൽ...

യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തിയ ഇന്ത്യൻ വിദ്യാർത്ഥി അറസ്റ്റിൽ

0
വാഷിങ്ടൺ: യുഎസിൽ ഫെഡറൽ ഏജന്റായി ആൾമാറാട്ടം നടത്തി പണം തട്ടാൻ ശ്രമിച്ച...