മുഖ്യമന്ത്രി സ്ഥാനത്ത് എന്നെ സങ്കൽപിക്കാൻ പോലും സാധിച്ചിട്ടില്ല ; കെ കെ ശൈലജ

For full experience, Download our mobile application:
Get it on Google Play

തലശ്ശേരി : മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ സങ്കൽപിക്കാൻ പോലും സാധിച്ചിട്ടില്ലെന്ന് മുൻമന്ത്രിയും വടകര മണ്ഡലത്തിലെ എൽ ഡി എഫ് സ്ഥാനാർത്ഥിയുമായ കെ കെ ശൈലജ. കേരളത്തെ ആധുനിക കേരളമായി വളർത്തിയെടുക്കുന്നതിൽ വളരെ സമർത്ഥമായ ലീഡർഷിപ്പോടെ മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നുണ്ടെന്നും അവർ പറഞ്ഞു.

അതെല്ലാം ശരിയല്ലാത്ത പ്രചാരണമാണ്. ഈ പറഞ്ഞ സ്ഥാനത്തിന് ഈ പറയുന്നവർ എന്നെ സപ്പോർട്ട് ചെയ്യുമോ. ഇതൊരു ഒതുക്കലല്ല. ഇന്ത്യൻ പാർലമെന്റിൽ എന്റെ സാന്നിദ്ധ്യമുണ്ടാകണം. ഞാൻ, തോമസ് ഐസക്ക്, എളമരം കരീം, രാധാകൃഷ്ണൻ, ഞങ്ങളെല്ലാം ഇന്ത്യൻ പാർലമെന്റിലുണ്ടാകണമെന്ന് പാർട്ടി തീരുമാനിക്കുന്നത് ഇകഴ്ത്തലല്ല. ഞാൻ എം എൽ എയായിരുന്നിട്ടുണ്ട്. പക്ഷേ പാർലമെന്റിൽ ഇതുവരെ പോയിട്ടില്ല. പാർലമെന്റിന്റെ സാദ്ധ്യതകൾ ഞങ്ങൾക്ക് എത്രത്തോളം ഉപയോഗിക്കാൻ പറ്റും. അത് കണക്കുകൂട്ടിക്കൊണ്ടാണ് പാർലമെന്റിലേക്ക് മത്സരിക്കാൻ ഞങ്ങളോട് ആവശ്യപ്പെടുന്നത്. അത് തരംതാഴ്ത്തലല്ല. മറ്റുള്ളവർ പറയുന്നതിന് പിന്നിൽ ഒരു രാഷ്ട്രീയമുണ്ട്. അല്ലാതെ കേരളത്തിൽ നിന്നിട്ട് ഞാൻ ഇതൊക്കെ ആകണമെന്നാഗ്രഹിക്കുന്നതുകൊണ്ട് പറയുന്നതല്ല എന്നും അവർ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...