Tuesday, April 22, 2025 6:40 am

തൃശൂരില്‍ ഐ.എന്‍.എല്‍ സംഘടിപ്പിച്ച ജില്ല കണ്‍വെന്‍ഷനെ ചൊല്ലി തര്‍ക്കം ; ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : തൃശൂരില്‍ ഐ.എന്‍.എല്‍ സംഘടിപ്പിച്ച ജില്ല കണ്‍വെന്‍ഷനെ ചൊല്ലി തര്‍ക്കം. ഓഫിസിന് മുന്നില്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചത് സംഘര്‍ഷത്തിനിടയാക്കി. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിന് എതിരെയാണ് സംസ്ഥാന പ്രസിഡന്‍റ്​ അബ്​ദുല്‍ വഹാബ് പക്ഷം പ്രതിഷേധവുമായി രംഗത്തെത്തിയത്.

അബ്​ദുല്‍ വഹാബ് പക്ഷത്തെ പ്രവര്‍ത്തകരെ കണ്‍​വെന്‍ഷനില്‍ പ​ങ്കെടുപ്പിച്ചില്ലെന്ന്​ ആരോപിച്ചായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പാര്‍ട്ടി ഓഫീസിന് മുന്നില്‍ ഇരു വിഭാഗവും പരസ്പരം ചേരിതിരിഞ്ഞ്​ മുദ്രാവാക്യം വിളിച്ചു​.

കാസിം ഇരിക്കൂര്‍ ധാരണ ലംഘിച്ച്‌ പാര്‍ട്ടി പിടിച്ചെടുക്കുകയാണെന്ന് അബ്​ദുല്‍ വഹാബ് പക്ഷം ആരോപിച്ചു. അംഗത്വ വിതരണം നിര്‍ത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, കാര്യങ്ങള്‍ അങ്ങനെയല്ലെന്നും രമ്യതക്ക്​ രണ്ടാഴ്​ച മു​മ്പേ  വിളിച്ച യോഗമാണ്​ തൃശൂരില്‍ നടന്നതെന്നും ഇതിലേക്ക്​ എല്ലാ മണ്ഡലങ്ങളിലേയും ആളുകളെ ക്ഷണിച്ചിരുന്നുവെന്നുമാണ്​ കാസിം പക്ഷം പറയുന്നത്​. എന്നാല്‍ ചാലക്കുടി, കൊടുങ്ങല്ലൂര്‍ മണ്ഡലങ്ങളില്‍നിന്ന്​ ആറുപേര്‍ നേരത്തേ പുറത്തുപോയിരുന്നു.

ഈ ആറുപേര്‍ കണ്‍വെന്‍ഷന്‍ നടന്ന ജില്ല കമ്മിറ്റി ഓഫിസിനു​ മുന്നില്‍ പ്രകടനമായി എത്തുകയായിരുന്നുവെന്ന്​ ജില്ല സെക്രട്ടറി ബഫീക് ബക്കര്‍ ‘മാധ്യമ’ത്തോട്​ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറിനെതിരെ​ മുദ്രാവാക്യം വിളിച്ചാണ്​ ഇവര്‍ പ്രതിഷേധിച്ചത്​.

ഇരുവിഭാഗങ്ങള്‍ തമ്മിലെ പ്രശ്​നം പരിഹരിക്കുന്നതിന്​ 14 ജില്ലകളിലും പത്തംഗ സമിതിയെ സംസ്ഥാന സമിതി നിയോഗിച്ചിട്ടുണ്ട്​. നേരത്തേ പുറത്തുപോയ ആളുകളെ തിരിച്ചുകൊണ്ടുവരാന്‍ പത്തംഗ സമിതി തീരുമാനമെടുത്തിട്ടുണ്ട്​. ഇതിനെയെല്ലാം തുരങ്കംവെക്കുന്ന തരത്തിലാണ്​ അവര്‍ പ്രകടനവുമായി വന്നതെന്ന്​ ജില്ല സെക്രട്ടറി വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാനഡയിൽ ഹിന്ദു ക്ഷേ​ത്ര​ത്തി​നു​നേ​രെ വീ​ണ്ടും ഖ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം

0
ടൊ​റ​ന്റോ: കാ​ന​ഡ​യി​ൽ ഹി​ന്ദു ക്ഷേ​ത്ര​ത്തി​നു​നേ​രെ വീ​ണ്ടും ഖ​ലി​സ്താ​ൻ വി​ഘ​ട​ന​വാ​ദി​ക​ളു​ടെ ആ​ക്ര​മ​ണം. ബ്രി​ട്ടീ​ഷ്...

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ അറേബ്യയിലെത്തും

0
ദില്ലി : രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സൗദ്യ...

നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട

0
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വൻ ലഹരി വേട്ട. 1000 കിലോ നിരോധിത പുകയില...

മാർപാപ്പയുടെ ശവകുടീരത്തിൽ പ്രത്യേക അലങ്കാരങ്ങൾ പാടില്ല

0
വത്തിക്കാൻ സിറ്റി : മാർപാപ്പയുടെ മരണപത്രം വത്തിക്കാൻ പുറത്തുവിട്ടു. അന്ത്യവിശ്രമമൊരുക്കേണ്ടത് റോമിലെ...