ഈ പിന്തുണയ്ക്ക് സിപിഎം പ്രവർത്തകരോട് എല്ലാ കാലത്തും നന്ദിയുണ്ടാകും : രാഹുൽ മാങ്കൂട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വീഡിയോ സിപിഎം ഫേസ്ബുക് പേജിൽ വന്ന സംഭവത്തിൽ പ്രതികരിച്ച് യു ഡി എഫ് പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട സി പി എം രണ്ട് തട്ടിലാണെന്നും ഒരു വിഭാഗം തനിക്കൊപ്പമാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. പത്തനംതിട്ട ജില്ലാ സെക്രട്ടറി ആദ്യം പറഞ്ഞത് എഫ് ബി പേജ് വ്യാജമാണെന്നാണ്. ഇപ്പോൾ ഔദ്യോഗിക പേജാണെന്നും ഹാക്ക് ചെയ്‌തതാണെന്നും പറയുന്നു. ജില്ലാ സെക്രട്ടറി ആദ്യം ഒരിടത്ത് ഉറച്ച് നിൽക്കണം. സത്യമറിയാൻ ഒരു സൈബർ കേസ് നൽകി അന്വേഷിച്ചാൽ പോരെയെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചോദിച്ചു. ഈ പിന്തുണയ്ക്ക് എല്ലാ കാലത്തും സിപിഎം പ്രവർത്തകരോട് നന്ദിയുണ്ടാവുമെന്നും രാഹുൽ പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ ആണ് സിപിഎം പത്തനംതിട്ട ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി പ്രത്യക്ഷപ്പെട്ടത്. ‘പാലക്കാട് എന്ന സ്നേഹ വിസ്മയം’ എന്ന് അടിക്കുറിപ്പുള്ള വീഡിയോ 63,000 ഫോളോവേഴ്സുളള പേജിലാണ് പ്രത്യക്ഷപ്പെട്ടത്. എന്നാൽ സിപിഎമ്മിന്റെ ഔദ്യോഗിക പേജല്ലെന്നും സിപിഎമ്മിന്റെ പേരിലുള്ള വ്യാജ അക്കൗണ്ടെന്നുമായിരുന്നു സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനുവിന്റെ ആദ്യ പ്രതികരണം. എന്നാൽ വീഡിയോ വന്നത് ഔദ്യോഗിക എഫ്ബി പേജിൽ തന്നെയാണെന്ന് പിന്നീട് ജില്ലാ സെക്രട്ടറി തിരുത്തി. അക്കൗണ്ട് ഹാക്ക് ചെയ്‌താണ് വീഡിയോ പോസ്റ്റ്‌ ചെയ്‌തതെന്നാണ് പുതിയ വിശദീകരണം. എസ്പിക്ക് പരാതി നൽകുമെന്നും ഉദയഭാനു വിശദീകരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...