ഐബിഎം ഓട്ടോമേഷൻ ഇന്നോവേഷൻ കേന്ദ്രം കൊച്ചിയിൽ പ്രവർത്തനമാരംഭിക്കുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോകത്തിലെ മുൻനിര ടെക് കമ്പനിയായ ഐബിഎം, കൊച്ചിയിൽ പുതിയ ഓട്ടോമേഷൻ ഇന്നൊവേഷൻ സെൻറർ പ്രഖ്യാപിച്ചു. കാക്കനാട് ഇൻഫോപാർക്കിലെ ബ്രിഗേഡ് വേൾഡ് ട്രേഡ് സെൻററിലെ ഐബിഎം ഇന്ത്യ സോഫ്റ്റ് വെയർ ലാബിലാണ് പുതിയ കേന്ദ്രം സ്ഥാപിക്കുക. ഓട്ടോമേഷൻ സെൻറർ 2022ൻറെ മൂന്നാം പാദത്തിൽ പൂർണ്ണമായും പ്രവർത്തിക്കാൻ ആരംഭിക്കും. ഐബിഎം, ഐബിഎം ഇക്കോ സിസ്റ്റം പങ്കാളികളുടെ ഓട്ടോമേഷൻ സൊലൂഷനുകൾ അവരുടെ ലൈഫ് സൈക്കിൾ ഉത്പന്ന രൂപകൽപ്പനയും സാങ്കേതിക പിന്തുണയും ഉറപ്പാക്കാൻ പുതിയ പദ്ധതി പ്രാപ്തമാക്കും.

ബിസിനസ് ഓട്ടോമേഷൻ , എഐഒപിഎസ്, ഇൻറഗ്രേഷൻ തുടങ്ങിയ ഓട്ടോമേഷൻ മേഖലകളിലെ ഗുണഭോക്താവിനെ ഇത് സഹായിക്കും. പുതിയ ഉൽപ്പന്നങ്ങൾ കൂടുതൽ വേഗത്തിൽ രൂപകൽപ്പന ചെയ്യുന്നതിനും അതുവഴി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തുന്നതിനും ഉപഭോക്താക്കളുമായും പങ്കാളികളുമായും സഹകരിച്ച് ഒരു ബാഹ്യ വീക്ഷണകോണിലൂടെ നൂതനാശയങ്ങൾ പ്രാപ്തമാക്കുന്ന വിധത്തിൽ പുതിയ ഇന്നൊവേഷൻ സെൻറർ പ്രവർത്തിക്കും. പ്രാദേശിക വളർച്ച ശക്തിപ്പെടുത്തുന്നതിൽ പ്രാദേശികമായി പ്രതിഭകളെ കൊണ്ടുവരാനും കമ്പനി ശ്രമിക്കുന്നുണ്ട്.

പല വ്യവസായങ്ങളും ഇന്ന് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് അധിഷ്ഠിത ഓട്ടോമേഷൻ വഴി ഐടി, ബിസിനസ്സ് മേഖലയിലെ മാറ്റങ്ങൾ മെച്ചപ്പെട്ട പരിഹാരങ്ങൾ തിരയുന്നു. അടുത്തിടെ ഐബിഎമ്മിനായി ‘മോണിംഗ് കൺസൾട്ട്’ നടത്തിയ ഗ്ലോബൽ എഐ അഡോപ്ഷൻ ഇൻഡക്സ് 2022 അനുസരിച്ച്, ഇന്ത്യയിലെ പകുതിയിലധികം ഐടി പ്രൊഫഷണലുകളും ഇപ്പോൾ അവരുടെ കമ്പനികൾ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിൻ ഓട്ടോമേഷൻ സോഫ്റ്റ്വെയറോ ഉപകരണങ്ങളോ ഉപയോഗിക്കുകയോ പരിഗണിക്കുകയോ ചെയ്യുന്നുവെന്ന് പറയുന്നു. 52 ശതമാനം പേർ ഐടി പ്രവർത്തനങ്ങൾക്കും 53 ശതമാനം പേർ ബിസിനസ് ആവശ്യങ്ങൾക്കും 55 ശതമാനം പേർ ജീവനക്കാർക്ക് കൂടുതൽ സമയം ലഭിക്കുന്നതിനും ഇത്തരം ഉപകരണങ്ങളും സോഫ്റ്റ്വെയറുകളും ഉപയോഗിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...