ഇബ്രാഹിം കുഞ്ഞിന്റെ ഭീഷണി : പ്രാഥമിക തെളിവുണ്ടെന്ന്‌‌ കോടതി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കള്ളപ്പണക്കേസിൽ പരാതി പിൻവലിപ്പിക്കാൻ മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്‌ ശ്രമിച്ചെന്ന ആരോപണത്തിൽ കഴമ്പുണ്ടെന്ന് ഹൈക്കോടതി. വിജിലൻസ് ഐജി എച്ച് വെങ്കിടേഷിന്റെ അന്വേഷണ റിപ്പോർട്ട് പരിശോധിച്ചശേഷമാണ് കോടതി നിരീക്ഷണം. ആരോപണത്തിൽ പ്രാഥമിക തെളിവുണ്ടെന്ന് വിലയിരുത്തിയ കോടതി ഇബ്രാഹിം കുഞ്ഞിന്റെയും മകന്റെയും കരാറിന് ശ്രമിച്ച മറ്റ് ലീഗ് നേതാക്കളുടെയും മൊഴി ഹാജരാക്കാൻ വിജിലൻസിന് നിർദേശം നൽകി.

ഇബ്രാഹിംകുഞ്ഞ് ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിൽ 10 കോടി രൂപ നിക്ഷേപിച്ചെന്ന ആരോപണത്തിൽ സ്വീകരിച്ച നടപടി അറിയിക്കാൻ എൻഫോഴ്സ്‌മെന്റ്‌ ഡയറക്ടർക്കും നിർദേശം നൽകി. നടപടി രണ്ടാഴ്ചയ്‌ക്കകം അറിയിക്കണം. പരാതിക്കാരനായ ഗിരീഷ്‌ കുമാറിനെ ഭീഷണിപ്പെടുത്തിയതിന് തെളിവുണ്ടെന്ന് കളമശേരി പോലീസ് അറിയിച്ചു. കേസിൽ തുടർനടപടിക്ക്‌ ആലുവ മജിസ്ട്രേട്ടിന്റെ അനുമതിക്ക്‌ അപേക്ഷിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഗിരീഷ്‌കുമാറിനെ ഭീഷണിപ്പെടുത്തിയത് അന്വേഷിക്കാൻ കോടതി കളമശേരി പോലീസിന് നിർദേശം നൽകിയിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുക്കൂട്ടുതറയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന വെച്ചൂച്ചിറ സ്വദേശി മരിച്ചു

0
മുക്കൂട്ടുതറ: അസീസി ആശുപത്രിക്ക് സമീപം വ്യാഴാഴ്ച വൈകുന്നേരമുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ്...

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

കൈലാസ യാത്രയ്ക്കുള്ള വിസ ലഭിച്ചില്ല ; നേപ്പാൾ ദുരന്തമുഖത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് അറുപത്തിനാലുകാരിയായ തീർത്ഥാടക

0
കൊല്‍ക്കത്ത: ചൈനീസ് വിസ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് നേപ്പാളിലെ മിന്നല്‍ പ്രളയത്തില്‍ നിന്നും...

മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ മകനെ ചവിട്ടിക്കൊന്ന പ്രതി അറസ്റ്റിൽ

0
തിരൂർ: കുടിക്കാൻ വാങ്ങി സൂക്ഷിച്ച മദ്യമെടുത്ത് കുടിച്ചതിന്റെ ദേഷ്യം സഹിക്കാനാകാതെ അമ്മാവന്റെ...