കൊച്ചി: പാലാരിവട്ടം അഴിമതികേസില്‍ അറസ്റ്റിലായ മുന്‍മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് ആശുപത്രിയില്‍ തന്നെ തുര്ടന്നേക്കുമെന്ന് സൂചന. കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലാണ് ഇബ്രാഹിംകുഞ്ഞുള്ളത്.
ഇബ്രാഹിം കുഞ്ഞിന് തുടര്‍ചികിത്സ ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിജിലന്‍സ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്തിയതായാണ് വിവരം. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയിലെത്തിയത്. എന്നാല്‍ അറസ്റ്റില്‍ നിന്നും രക്ഷനേടാനാണ് ഇബ്രാഹിം കുഞ്ഞ് ആശുപത്രിയില്‍ പ്രവേശിച്ചതെന്നാണ് സൂചന.
അതേസമയം, മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഇബ്രാഹിം കുഞ്ഞ് ജാമ്യാപേക്ഷ നല്‍കുമെന്നാണ് വിവരം. മൂവാറ്റുപുഴ വിജിലന്‍സ് കോടതി ജഡ്ജി ആശുപത്രിയിലെത്തി റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കും.