പത്രിക നിരസിക്കുന്നതിന് ആക്റ്റുകള്‍ പരിശോധിച്ച്‌ മതിയായ കാരണങ്ങള്‍ ഉറപ്പ് വരുത്തണo : വി. ഭാസ്‌കരന്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥികളുടെ നാമനിര്‍ദ്ദേശ പത്രിക നിരസിക്കുന്നതിന് മുമ്പ് കേരള പഞ്ചായത്ത് രാജ് / കേരള മുനിസിപ്പാലിറ്റി ആക്റ്റുകള്‍ വ്യക്തമായി പരിശോധിച്ച്‌ മതിയായ കാരണങ്ങള്‍ ഉറപ്പ് വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ നിര്‍ദ്ദേശിച്ചു.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥി ബന്ധപ്പെട്ട തദ്ദേശഭരണ സ്ഥാപനത്തിലെ അംഗമാകാന്‍ നിയമാനുസൃതം യോഗ്യനല്ലെന്നോ ആ സ്ഥാനാര്‍ത്ഥി അപ്രകാരം ബന്ധപ്പെട്ട പഞ്ചായത്തിലെയോ മുനിസിപ്പാലിറ്റിയിലെയോ അംഗമാകുന്ന കാര്യത്തില്‍ അയോഗ്യനാണെന്നോ വ്യക്തമായാല്‍ നാമനിര്‍ദ്ദേശ പത്രിക നിരസിക്കപ്പെടും.

നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്നതിന് വിജ്ഞാപനം ചെയ്യപ്പെട്ട ദിവസങ്ങളില്‍ മൂന്നു മണിക്ക് ശേഷം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുവാന്‍ പാടില്ല. സ്ഥാനാര്‍ത്ഥിക്കോ അല്ലെങ്കില്‍ അദ്ദേഹത്തെ നാമനിര്‍ദ്ദേശം ചെയ്യുന്നയാളോ അല്ലാതെ മറ്റാരെങ്കിലും നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കരുത്.

നാമനിര്‍ദ്ദേശപത്രിക നിശ്ചിത 2-ാം നമ്പര്‍ ഫോറത്തില്‍ തന്നെ സമര്‍പ്പിക്കേണ്ടതാണ്. നാമനിര്‍ദ്ദേശപത്രികയില്‍ സ്ഥാനാര്‍ത്ഥിയും നാമനിര്‍ദ്ദേശം ചെയ്തയാളും ഒപ്പിട്ടിരിക്കണം. സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഏതെങ്കിലും നിയോജകമണ്ഡലം (വാര്‍ഡിലെ) വോട്ടര്‍ ആയിരിക്കേണ്ടതും എന്നാല്‍ നാമനിര്‍ദ്ദേശം ചെയ്യുന്നയാള്‍ സ്ഥാനാര്‍ത്ഥി മത്സരിക്കുന്ന നിയോജകമണ്ഡലത്തിലെയോ വാര്‍ഡിലെയോ വോട്ടര്‍ ആയിരിക്കേണ്ടതാണ്.

ഒരാള്‍ ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ ഒന്നിലധികം നിയോജകമണ്ഡലങ്ങളിലേയ്ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാന്‍ പാടില്ല. കൂടാതെ സ്ഥാനാര്‍ത്ഥി യഥാവിധി പണം കെട്ടിവെയ്ക്കുകയും സത്യപ്രതിജ്ഞ അല്ലെങ്കില്‍ ദൃഢപ്രതിജ്ഞ ചെയ്ത് ഒപ്പിടുകയും വേണം. സ്ത്രീയ്‌ക്കോ പട്ടികജാതിയ്‌ക്കോ പട്ടികവര്‍ഗ്ഗത്തിനോ ആയി സംവരണം ചെയ്തിട്ടുള്ള നിയോജകമണ്ഡലത്തിലേയ്ക്ക് ഈ വിഭാഗത്തില്‍പ്പെടാത്തവര്‍ പത്രിക സമര്‍പ്പിക്കരുത്. സ്ഥാനാര്‍ത്ഥി നാമനിര്‍ദ്ദേശപത്രികയില്‍ വയസ്സ് കൃത്യമായി രേഖപ്പെടുത്തിയിരിക്കണം.

സ്ഥാനാര്‍ത്ഥി വേറെ ഏതെങ്കിലും നിയോജകമണ്ഡലത്തിലെ സമ്മതിദായകനായിരിക്കുന്നിടത്ത് ബന്ധപ്പെട്ട വോട്ടര്‍ പട്ടികയോ പ്രസക്ത ഭാഗമോ പ്രസക്ത ഭാഗത്തിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പോ നാമനിര്‍ദ്ദേശപത്രികക്കൊപ്പമോ അല്ലെങ്കില്‍ സൂക്ഷ്മപരിശോധനാ സമയത്തോ ഹാജരാക്കണം. ഒരു സ്ഥാനാര്‍ത്ഥി സമര്‍പ്പിച്ച എല്ലാ നാമനിര്‍ദ്ദേശപത്രികകളും തള്ളുകയാണെങ്കില്‍ അതിനുള്ള കാരണങ്ങള്‍ ഉടന്‍ തന്നെ രേഖപ്പെടുത്തി ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് നല്‍കുന്നതാണ്.

ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശപത്രിക സ്വീകരിച്ചിട്ടുണ്ടെങ്കില്‍ തള്ളിയ പത്രികകളെ സംബന്ധിച്ച്‌ ഉത്തരവിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സ്ഥാനാര്‍ത്ഥി ആവശ്യപ്പെട്ടാല്‍ നല്‍കേണ്ടതാണ്. സ്വീകരിക്കപ്പെട്ട നാമനിര്‍ദ്ദേശപത്രികളുടെ കാര്യത്തില്‍ അവ സ്വീകരിയ്ക്കാനിടയായ കാരണങ്ങള്‍ വരണാധികാരി വ്യക്തമാക്കണമെന്നില്ല. എന്നാല്‍ ഒരു നാമനിര്‍ദ്ദേശ പത്രിക സ്വീകരിപ്പെടുന്നതില്‍ ആക്ഷേപം ഉന്നയിച്ചിട്ടുള്ള സംഗതികളില്‍ പ്രസ്തുത ആക്ഷേപം നിരസിച്ചുകൊണ്ട് എന്തുകൊണ്ട് പത്രിക സ്വീകരിക്കപ്പെട്ടു എന്ന കാര്യം വരണാധികാരി വ്യക്തമാക്കേണ്ടതുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നഗരസഭ താലൂക്ക് തലങ്ങളില്‍ സെന്‍സസ് പരിശീലനം ആരംഭിച്ചു

0
പത്തനംതിട്ട : ആദ്യഘട്ട സെന്‍സസുമായി ബന്ധപ്പെട്ട് എന്യുമറേറ്റര്‍, സൂപ്പര്‍വൈസര്‍ എന്നിവര്‍ക്കുള്ള പരിശീലനം...

എൽപിജി വിലവർധനവ് ; കൊള്ളയടി അവസാനിപ്പിക്കണമെന്ന് എംവി ഗോവിന്ദൻ

0
തിരുവനന്തപുരം : ഇന്ധന വിലവർധനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുണ്ടാകുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി സിപിഎം...

സ്‌കൂളുകളിൽ ഹരിതവിദ്യാലയം ക്യാമ്പയിന് തുടക്കമായി ; ലക്ഷ്യം മാലിന്യമുക്തമായ നാളെ

0
പത്തനംതിട്ട: പുതിയ അധ്യയന വർഷാരംഭത്തിൽ സ്കൂളുകളിൽ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ അന്തരീക്ഷം...

പാറ്റകളുടെ ആദ്യ പരസ്യപ്രതിഷേധത്തിന് പിന്തുണയേറുന്നു

0
ന്യൂഡൽഹി : കോക്രോച്ച് ജനത പാർട്ടി ശനിയാഴ്ച സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിക്ക്...