ആലുവ : പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയുടെ അനുമതിയോടെയാണ് റെയ്ഡ്. ഇബ്രാഹിംകുഞ്ഞിനെ പ്രതിചേര്‍ത്ത് വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പ്രതിചേര്‍ത്തതിനു പിന്നാലെയാണ് ആലുവയിലെ അദ്ദേഹത്തിന്റെ പെരിയാര്‍ ക്രസന്റ് എന്ന വീട്ടില്‍ റെയ്ഡിന് എത്തിയത്. ക്രൈംബ്രാഞ്ച് ഇബ്രാഹിംകുഞ്ഞിനെ അഞ്ചാം പ്രതിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
മുന്‍മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്
RECENT NEWS
Advertisment